മൈക്രോസോഫ്റ്റ് ജീവനക്കാരുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്ത് റഷ്യൻ ഹാക്കർമാർ. മൈക്രോസോഫ്റ്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കമ്ബനിയുടെ കോർപ്പറേറ്റ് നെറ്റ് വർക്കില്‍ പ്രവേശിച്ച ഹാക്കർമാർ സൈബർ സെക്യൂരിറ്റി, ലീഗല്‍ വിഭാഗങ്ങളില്‍ പ്രവർത്തിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ഉള്‍പ്പടെ കുറച്ച് പേരുടെ ഇമെയില്‍ ഐഡികള്‍ കൈക്കലാക്കിയെന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. ഇതില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും നെറ്റ് വർക്കില്‍ തടസം നേരിട്ടേക്കാമെന്നും കമ്ബനി അറിയിച്ചു.
ജീവനക്കാരുടെ കംപ്യൂട്ടറുകളിലേക്കോ മൈക്രോസോഫ്റ്റ് സെർവറിലേക്കോ ഹാക്കർമാർ കടന്നിട്ടില്ലാത്തതിനാല്‍ അത് ഉല്പന്നങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ല. മിഡ്നൈറ്റ് ബ്ലിസാർഡ് എന്ന് പേരിട്ടിരിക്കുന്ന ഈ ഹാക്കർ സംഘം തങ്ങളുടെ സോഴ്സ്കോഡിലേക്കോ എഐ സംവിധാനങ്ങളിലേക്കോ പ്രവേശിച്ചതിന് തെളിവൊന്നും മൈക്രോസോഫ്റ്റിന് ലഭിച്ചിട്ടില്ല.
ഹാക്കിങിന് പിന്നില്‍ പ്രവർത്തിച്ചുവെന്ന് മൈക്രോസോഫ്റ്റ് സംശയിക്കുന്ന ഹാക്കർ സംഘം ‘ നൊബീലിയം’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ഇവർ റഷ്യൻ ബന്ധമുള്ളവരാണെന്നാണ് യുഎസ് പറയുന്നത്. ഇവർ മുമ്ബ് യുഎസ് സർക്കാരിന്റെ കരാർ സ്ഥാപനങ്ങളിലൊന്നായ സോളാർവിന്റ്സ് എന്ന സോഫ്റ്റ് വെയർ കമ്ബനിക്ക് നേരെ സൈബറാക്രമണം നടത്തിയിരുന്നു.
നവംബറിലാണ് മൈക്രോസോഫ്റ്റിന്റെ കംപ്യൂട്ടർ സംവിധാനങ്ങളില്‍ നുഴഞ്ഞുകയറാൻ ഹാക്കർനാർ ‘പാസ് വേഡ് സ്പ്രേ’ ആക്രമണം ആരംഭിച്ചത്. ബ്രൂട്ട് ഫോഴ്സ് ആക്രമണം എന്നും ഇത് അറിയപ്പെടുന്നുണ്ട്. കോർപ്പറേറ്റ് അക്കൗണ്ടുകള്‍ കയ്യടക്കുന്നതിന് പ്രത്യേക യുസർനെയിമുകളില്‍ നിരവധി പാസ് വേഡുകള്‍ അതിവേഗം ഉപയോഗിക്കുന്ന രീതിയാണിത്.
അക്കൗണ്ടുകള്‍ക്കൊപ്പം ഇമെയിലുകളും അതിലുള്ള രേഖകളും കൈക്കലാക്കാൻ ഹാക്കർമാർക്ക് സാധിക്കും. ജനുവരി 12 നാണ് ഹാക്കിങ് മൈക്രോസോഫ്റ്റ് തിരിച്ചറിഞ്ഞത്. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും മുൻകരുതല്‍ സ്വീകരിക്കാനും മറ്റുള്ളവരെ സംരക്ഷിക്കാനുമുള്ള ശ്രമത്തിലാണ് കമ്ബനി. മുമ്ബും പലതവണ മൈക്രോസോഫ്റ്റിന് നേരെ സൈബറാക്രമണം നടന്നിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group