കേരളത്തിൽ മറ്റു വർഷങ്ങളെ അപേക്ഷിച്ച് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നതായി റിപ്പോർട്ട്.
2016 മുതൽ 2023 വരെയുള്ള കണക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കയ്‌വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും കൂടുതലാണ്.
2016ൽ 283 സൈബർ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2017 ൽ അത് 320 ആയി ഉയർന്നു. 2018 ൽ 340 കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തൊട്ടടുത്ത വർഷം 2019ൽ സൈബർ കുറ്റകൃത്യങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. 2020 ൽ 426 കേസുകളും 2021ൽ 626 കേസുകളും റിപ്പോർട്ട് ചെയ്തു. 2022ൽ 815 കേസുകളും 2023 ഓഗസറ്റ് മാസം വരെയുള്ള കണക്ക് പ്രകാരം 960 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group