വീണ്ടും സൈബർ തട്ടിപ്പ്; വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ തട്ടിയത് ലക്ഷങ്ങൾ

വീണ്ടും സംസ്ഥാനത്ത് സൈബർ തട്ടിപ്പ്. ഇത്തവണ തട്ടിപ്പിനിരയായത്
കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഫാത്തിമ എന്ന വീട്ടമ്മയാണ്.
ഇവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അജ്ഞാതൻ 19 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പല തവണകളായാണ് പണം പിൻവലിച്ചത്. ആദ്യം ആയിരം, രണ്ടായിരം എന്നിങ്ങനെ നഷ്ടപ്പെട്ട് തുടങ്ങി. പിന്നീട് ലക്ഷങ്ങളായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുപിഐ വഴി നിരവധി പണം നഷ്ടമായെന്ന് മനസിലായി. ജൂലൈ 24 മുതൽ സെപ്റ്റംബർ 19 വരെയുള്ള മാസങ്ങളിലാണ് പണം നഷ്ടമാകുന്നത്. തട്ടിപ്പ് നടത്തിയത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന പഴയ ഫോൺ നമ്പർ ഉപയോഗിച്ചെന്നാണ് സംശയം. സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് എടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group