Daily Saint: December 4 – Saint John Damascene
പൗരസ്ത്യ സഭാ പിതാക്കൻമ്മാരിൽ ഒടുവിലത്തെ ആളാണ് വി.ജോൺ ഡമസീൻ. സിറിയയിലെ ഡമാസ്ക്കസ്സിൽ ജനിച്ചതിനാൽ ഡമസീൻ എന്ന പേരുണ്ടായി. കോസ്മോസ് എന്ന് പേരുള്ള ഒരു സന്യാസിയായിരുന്നു ജോണിന്റെ അധ്യാപകൻ. ആദ്ധ്യാത്മികവും ബൗതികവുമായുള്ള പല കാര്യങ്ങളും ഇദ്ദേഹം ജോണിനെ പഠിപ്പിച്ചു. തന്റെ പ്രിയപ്പെട്ട പിതാവിന്റെ മരണശേഷം ജോണിനെ ഡമാസ്ക്കസിലെ മുഖ്യ കൗൺസിലറാക്കി അധികാരികൾ നിയമിച്ചു. 726-ൽ ജോൺ, ലെയോ ഈസോറിൽ പ്രതിമാവന്ദകർക്കെതിരായി ആരംഭിച്ച മർദ്ദനനയത്തെ ജോൺ എതിർത്ത് സംസാരിച്ചിരുന്നു.
730-ൽ വിശുദ്ധൻ തന്റെ ദൈവവിളിക്കനുസൃതം ജെറുസലേമിന് സമീപമുള്ള വി.സാബാസിന്റെ സന്യാസ ആശ്രമത്തിൽ ചേർന്നു. തന്റെ വൈദിക പഠനത്തിന് ശേഷം ജെറുസലേം പാട്രിയാർക്കായ ജോൺ ബെഞ്ചമിൻ അദ്ദേഹത്തിന് പട്ടം കൊടുത്തു. പ്രശസ്തമായ പല ഗ്രന്ഥങ്ങളുടെയും രചിതാവാണ് അദ്ദേഹം. അതിനാൽ ജോൺ ഡമസീൻനെ പ്രഥമ സ്കൊളാസ്റ്റിക്ക് ദൈവശാസ്ത്രജ്ഞനായിട്ടാണ് കരുതുന്നത്. പൗരസ്ത്യ പിതാക്കൻമ്മാരുടെ ഗ്രന്ഥങ്ങളുടെ സംക്ഷേപണമാണ് അദ്ദേഹത്തിന്റെ ‘സനാതന വിശ്വാസ പ്രദീപം’ എന്ന ഗ്രന്ഥം. പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി കണ്ട വിശുദ്ധന്റെ പ്രസംഗങ്ങളും രചനകളും ഒരുപോലെ പ്രധാനപ്പെട്ടതാണ്. വിഗ്രഹാരാധനയ്ക്കെതിരായി കൊടുംകാറ്റ് പോലെ ഇദ്ദേഹം ആഞ്ഞടിച്ചു.
പുരോഹിതനായിരുന്ന ജോണിന്റെ തൂലികയും നാവും പ്രതിമാദജ്ഞനായ ലെയോയ്ക്ക് ഒരു വലിയ ഭീക്ഷിണിയായിരുന്നു. അതിനാൽ വിശുദ്ധനെ നശിപ്പിക്കുന്നതിനായി ഒരു കള്ള എഴുത്തുണ്ടാക്കി കാലിഫ് രാജാവിന് അയച്ചു കൊടുത്തു. ഒരു വലിയ സൈന്യംകൊണ്ട് ദമാസ്ക്കസിലേക്കു വന്നാൽ നഗരം പിടിച്ചു തരാമെന്ന് വിശുദ്ധൻ പറയുന്നതുപോലെയാണ് കത്തിന്റെ ഉള്ളടക്കം. ഇതിൽ കോപിതനായ രാജാവ് വിശുദ്ധന്റെ കൈ വെട്ടിമാറ്റി. രാജാവിന്റെ അനുമതിയോടുകൂടി വെട്ടിമാറ്റപ്പെട്ട കയ്യുമായി ദൈവമാതാവിന്റെ ദേവാലയത്തിൽപോയി പ്രാർഥിച്ച ഇദ്ദേഹത്തിന്റെ കൈകൾ ചേർക്കപ്പെട്ടുവെന്നാണ് ഐതീഹ്യം. ഇത് കണ്ട് മാനസാന്തരം വന്ന രാജാവ് ഇദ്ദേഹത്തോട് മാപ്പ് ചോദിക്കുകയും ഏതെങ്കിലും വരം ചോദിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. തന്നെ മന്ത്രിപദത്തിൽ നിന്നും ഒഴിവാക്കണം എന്ന് മാത്രമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. 749-ൽ വിശുദ്ധ ജോൺ ഡമസീൻ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.
വിചിന്തനം: ഏതെങ്കിലും തെറ്റിൽ വീണാൽ എളിമയും ക്ഷമയും അഭ്യസിക്കുക. സ്നേഹത്തോടും ശരണത്തോടും കൂടെ വേഗം ദൈവത്തിലേയ്ക്ക് പിന്തിരിയുക.
ഇതരവിശുദ്ധർ :
- അഡാ (ഏഴാം നൂറ്റാണ്ട്)
- അന്നോ (1010-1075) കൊളോണിലെ മെത്രാൻ
- ബെർടോവാറാ (+614)
- അലക്സാണ്ട്രിയായിലെ ക്ലമന്റ് (150-217)
- ഫ്രാൻസീസ് ഗാൽവെസ് (+1623) ജപ്പാനിലെ രക്തസാക്ഷി
- ഓസ്മുന്ത് (+1099)
- മെലിറ്റീയൂസ് (+295) പോന്ദൂസിലെ മെത്രാൻ
- ജിയോവാനി (1873-1954)
- ഫെലിക്സ് (+492) ബോളോഞ്ഞോയിലെ മെത്രാൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group