1030 ജൂലൈ 26-ന് പോളണ്ടിലെ ഒരു ചെറിയ ഗ്രാമത്തിൽ ദൈവഭക്തരായ വിലീസ്കാവയുടെയും ബോഗ്‌നയുടെയും ഏകമകനായി സ്റ്റാനിസ്ലാവോസ് കോസ്‌കാ ജനിച്ചു. തന്റെ കുടുംബ മാളികയിൽ സ്വകാര്യമായാണ് ഇദ്ദേഹത്തിന് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. പിന്നീട് വിശുദ്ധൻ വിയന്നയിലെ ജെസ്യൂട്ട് കോളജിൽ തുടർപഠനത്തിനായി ചേർന്നു. അവിടെ എല്ലാവർക്കുമിടയിൽ വളരെ മാതൃകാപരമായിട്ടാണ് ഇദ്ദേഹം ജീവിച്ചത്. വിശുദ്ധന്റെ രോഗാവസ്ഥയിൽ, വി. ബീർബറ രണ്ട് മാലാഖാമാർക്കൊപ്പം പരിശുദ്ധ ‘അമ്മ പ്രത്യക്ഷപ്പെടുകയും അദ്ദേഹം ഒരു സന്യാസിയാകുമെന്ന് വെളുപ്പെടുത്തിയതായി പറയുന്നു.
പിന്നീട് 17- മത്തെ വയസ്സിൽ തന്റെ പിതാവിന്റെ ഇഷ്ടത്തിന് വിപരീതമായി റോമിൽ വച്ചു ഇദ്ദേഹം ജെസ്യൂട്ട് സഭയിൽ ചേർന്നു. ക്രോക്കോവിലെ മെത്രാനായിരുന്ന ലാംബർട്ട് വിശുദ്ധനെ സേംബോക്സിന്റെ പാസ്റ്ററായും പിന്നീട് വികാരി ജനറലായും നിയമിച്ചു. മെത്രാന്റെ മരണശേഷം സ്റ്റാനിസ്ലാവോസ് കോസ്‌കാ മെത്രാന്റെ പിൻഗാമിയായും തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അലക്സൻഡർ രണ്ടാമൻ മാർപാപ്പയുടെ വ്യക്തമായ കല്പനപ്രകാരം മാത്രമാണ് അദ്ദേഹം ഈ പദവി സ്വീകരിച്ചത്. പരിശുദ്ധ ദിവ്യകാരുണ്യത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പവും ആരാധനയും സകലജനങ്ങൾക്കും മാതൃകയാണ്.
വിശുദ്ധന്റെ ഈശോസഭാ പ്രവേശനത്തെ അദ്ദേഹത്തിന്റെ പിതാവ് ശക്തമായി എതിർത്തു. അതിനാൽ ഒരു ദിവസം പിതാവിന് ഒരു കത്തെഴുതി വച്ചതിനുശേഷം വിയന്നായിലുണ്ടായിരുന്ന ഒരു വൈദികന്റെ ഉപദേശാനുസരണം ഓഗ്‌സ്ബർഗിലേയ്ക്കു യാത്ര തിരിച്ചു. വിയന്നായിൽ നിന്ന് ഏകദേശം 720 കി.മീ. ദൂരമുണ്ടായിരുന്നു ഓഗ്‌സ്ബർഗിലേയ്ക്ക്. ഇത്രയും ദൂരം നടന്ന് വിശുദ്ധൻ പീറ്റർ കനീഷ്യസ് എന്ന വൈദികന്റെ അടുത്തെത്തി.
വിശുദ്ധന്റെ വിനയത്തിലും അനുസരണത്തിലും സംപ്രീതനായ ആ വൈദികൻ അദ്ദേഹത്തെ സന്തോഷപൂർവം സ്വീകരിച്ചു. അതിനുശേഷം വിശുദ്ധനെ റോമിലേയ്ക്ക് അയച്ചു. 1280 കി.മീ. നടന്ന് വിശുദ്ധൻ റോമിലെത്തി. അവിടെയെത്തി മൂന്നു ദിവസത്തിനുശേഷം ഒരു സന്യാസാർത്ഥിയായി അധികാരികൾ സ്റ്റാനിസ്ലോവോസിനെ സ്വീകരിച്ചു. വിശുദ്ധന്റെ ആരോഗ്യസ്ഥിതി അത്ര മെച്ചപ്പെട്ടതായിരുന്നില്ലെങ്കിലും പ്രായശ്ചിത്തപ്രവൃത്തികളിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു. എന്നാൽ പതിയെ അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുടങ്ങി. വിശുദ്ധന്റെ ആഗ്രഹാനുസരണം 1079 ഏപ്രിൽ 11-ാം തീയതി 48-മത്തെ വയസ്സിൽ വിശുദ്ധ സ്റ്റാനിസ്ലാവോസ് കോസ്‌കാ സ്വർഗത്തിലേയ്ക്കു യാത്രയായി.
വിചിന്തനം: ഈശോയെ, അങ്ങ് എന്റെ രക്ഷയ്ക്കായി എന്തു വിലകൊടുത്തു എന്ന് ഞാനറിയുന്നു. അങ്ങയുടെ സഹനവും മരണവും വ്യർത്ഥമായിപ്പോകാൻ അനുവദിക്കരുതേ.
ഇതരവിശുദ്ധർ:
1. ബ്രൈസ് (+444) ടൂഴ്‌സിലെ മെത്രാൻ
2. വി. അബ്ബോ (+950)
3. കയില്ലിൽ (7-ാം നൂറ്റാണ്ട്) ഫോൺസിലെ മെത്രാൻ
4. ചില്ലിയെൻ (7-ാം നൂറ്റാണ്ട്)
5. ദലമാത്യൂസ് (+580) റോഡ്‌സിലെ മെത്രാൻ
6. മാക്‌സെലെൻഡിസ് (+610) കൗഡ്രിയിലെ രക്തസാക്ഷിയായ കന്യക
7. സിഡാക്കൂസ്(1400-1463)
8. മിത്രിയൂസ്(+314)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group