രക്ഷയുടെ അടയാളമായ അമ്മ, മാനവകുലത്തെ രക്ഷിക്കുവാൻ മനുഷ്യരൂപമായി അവതരിച്ച യേശു ക്രിസ്തുവിനെ ഉദരത്തിൽ വഹിച്ചവൾ. ഇന്ന് സഭ പരിശുദ്ധ അമ്മയെ ദേവാലയത്തിൽ കാഴ്ച വെച്ച തിരുന്നാൾ ആഘോഷിക്കുകയാണ് പരിശുദ്ധ അമ്മയുടെ ജനനം, നാമകരണം, ദേവാലയ കാഴ്ചവെപ്പ് തുടങ്ങിയവയും യേശുക്രിസ്തുവിന്റെ ജനനവും, പേരിടലും, ദേവാലയ കാഴ്ചവെപ്പും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
പരിശുദ്ധ അമ്മയുടെ ജനനത്തെപ്പറ്റിയോ ജീതത്തെപ്പറ്റിയോ സഭയുടെ ആരാധനാക്രമങ്ങളിലോ ചരിത്ര പുസ്തകങ്ങളിലോ കാര്യമായി ഒന്നും തന്നെ പറയുന്നില്ല. എന്നാൽ ഇവയെപ്പറ്റി അൽപ്പം ഖഹനമായി പഠിക്കുവാൻ വിശുദ്ധ യാക്കോബിന്റെ ആദ്യമ സുവിശേഷങ്ങളെ ആശ്രയിക്കേണ്ടതായി വരും. പരിശുദ്ധ അമ്മയുടെ മാതാവായ ‘അന്ന, തനിക്ക് ജനിക്കുവാൻ പോകുന്ന പുത്രിയെപ്പറ്റി മാലാഖയിൽ നിന്നും അറിഞ്ഞതിന് ശേഷം അവളെ ദൈവത്തിന് വാഗ്‌ദാനം ചെയ്തു. കുട്ടി ജനിച്ച സമയത്തിൽ തന്നെ തന്റെ വാഗ്ദാന പൂർത്തീകരണത്തിനായി കുഞ്ഞിനെ ദേവാലയത്തിൽ കാഴ്ചവെക്കുകയും അവളുടെ മൂന്നാം വയസ്സിൽ പൂർണ്ണമായും ദേവാലയത്തിലേക്ക് മാറ്റിയതായും പറയുന്നു. ദേവാലയത്തിൽ ഒരു മാലാഖയുടെ കരങ്ങളിൽ വളരെ നിർമ്മലതയുള്ള കുഞ്ഞായി ഒരു പ്രാവിന്റെ നിഷ്ക്കളങ്കതയോടെ അവൾ വളർന്നു എന്നാണ് ഐതീഹ്യം. ഇതിന് വ്യക്തമായ തെളുവുകൾ ലഭിച്ചിട്ടില്ല.
1371-ൽ ഗ്രീക്കുകാർ മുഖേന ദൈവമാതാവിന്റെ ദേവാലയ പ്രവേശന തിരുന്നാൾ റോമിൽ പ്രചാരത്തിൽ വന്നു. 1472-ൽ സിക്റ്റസ് നാലാമൻ പാപ്പ സഭ മുഴുവൻ ഈ തിരുന്നാൾ ആചരിക്കണമെന്ന് പരാമർശിച്ചു. എന്നാൽ പീയൂസ് അഞ്ചാമൻ മാർപാപ്പ ഇതിനെ എതിർത്തു. എന്നിരുന്നാൽ തന്നെയും 1585 മുതൽ ഈ തിരുന്നാൾ പ്രാബല്യത്തിൽ വന്നു.
ഇതര വിശുദ്ധർ
- വി. ജെലാസിയൂസ് ഒന്നാമന്‍ +450
- ലുവെയിനിലെ ആല്‍ബര്‍ട്ട് (1166-1192) ലിജൂയിലെ മെത്രാന്‍
- അമെല്‍ബെര്‍ഗാ (+900) മഠാധിപ
- ഹിലാരി (+1045)
- റൂഫൂസ് (ഒന്നാം നൂറ്റാണ്ട്)
- ലിബെറാലിസ് (+940)
- അമെല്‍ ബെര്‍ഗ്ഗാ (+900)
- ഹൊണോരിയൂസ് (+300)/സ്‌പെയിനിലെ മെത്രാന്‍.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group