അനുദിന വിശുദ്ധർ : നവംബർ 26 – വിശുദ്ധ ലിയോണാർഡ്

Daily Saint : November 26 – St. Leonard of Port Maurice (1676-1751 )

പതിനെട്ടാം നൂറ്റാണ്ടിന്റെ മഹാനായ സുവിശേഷകൻ ‘ എന്ന് വിശുദ്ധ അൽഫോൻസ് ലിഗോരിയാൽ വിളിക്കപ്പെട്ട വിശുദ്ധനായിരുന്നു വിശുദ്ധ ലിയോനാർഡ്. 1676 ഡിസംബർ 20 ന് , കപ്പിത്താൻ ആയിരുന്ന കാസനോവയുടേയും അന്ന മരിയ ബെൻസയുടേയും പൊന്നോമന പുത്രൻ ആയി ലിയോണാർഡ് ജനിച്ചു. പോൾ ജെറോം കാസനോവ എന്ന് അദ്ദേഹത്തിന് പേരു നൽകി. തന്റെ പതിമൂന്നാം വയസ്സിൽ അമ്മാവനായ അഗോസ്റ്റിനോയ്ക്കൊപ്പം താമസിക്കുവാൻ അദ്ദേഹം റോമിൽ പോയി. ഒപ്പംതന്നെ ജസ്യൂട്ട് റോമൻ കോളേജിൽ പഠനവും ആരംഭിച്ചു. പഠന കാര്യത്തിൽ വളരെ പ്രഗൽഭൻ ആയിരുന്നു ഇദ്ദേഹം.

തന്റെ അമ്മാവന്റെ എതിർപ്പുകളെ വകവയ്ക്കാതെ 1697-ൽ അദ്ദേഹം ഫ്രിയേഴ്സ് മൈനർ സെമിനാരിയിൽ ചേർന്നു. ലിയോണാർഡ് എന്ന നാമം സ്വീകരിച്ച ഇദ്ദേഹം സാബിൻ പർവതനിരകളിലെ പോണ്ടികെല്ലിയിൽ നോവിഷ്യേറ്റ് പൂർത്തിയാക്കിയ ശേഷം റോമിൽ തന്നെ പഠനം പൂർത്തിയാക്കി. ഭാഷയിലുള്ള അറിവും വാക്ചാതുര്യവും അദ്ദേഹത്തെ നല്ലൊരു പ്രഭാഷകൻ ആക്കി മാറ്റി. 1710-ൽ ഫ്ലോറൻസിൽ നിന്ന് നാലര മൈൽ അകലെയുള്ള ഒരു കൊടുമുടിയിൽ ഐക്കോൺട്രോയുടെ മഠം സ്ഥാപിച്ചു. തന്റെ പ്രഭാഷണങ്ങളാൽ വളരെ വലിയ ജനക്കൂട്ടങ്ങളെ പോലും ആകർഷിച്ച അദ്ദേഹത്തിന് പല സ്ഥലങ്ങൾ സന്ദർശിക്കുവാനും പ്രസംഗിക്കുവാനും ക്ഷണങ്ങൾ വന്നുകൊണ്ടിരുന്നു. ഇറ്റലിയിൽ ഉടനീളം നോമ്പുകാല പ്രസംഗങ്ങൾ , ഇടവക ദൗത്യങ്ങൾ തുടങ്ങിയവ പ്രസംഗിക്കുവാനും പ്രവർത്തിക്കുവാനും 40 വർഷത്തോളം അദ്ദേഹം ചിലവഴിച്ചു. കുമ്പസാരം അടക്കമുള്ള പല ശുശ്രൂഷകൾക്കും ആഴ്ചകളുടെ ദൈർഘ്യം എടുത്ത അദ്ദേഹത്തെ ജനങ്ങൾ നെഞ്ചോട് ചേർത്തിരുന്നു.

1720-ൽ അദ്ദേഹം അത് ടസ്കാനിയയുടെ അതിർത്തികടന്ന് തന്റെ ദൗത്യനിർവഹണങ്ങൾ നടത്തി. എല്ലായിടത്തും വിശുദ്ധൻ മതപരിവർത്തനം നടത്തി. അദ്ദേഹത്തിൻറെ പ്രസംഗം കേൾക്കുവാൻ തടിച്ചു കൂടിയ ആയിരങ്ങളേയും പതിനായിരങ്ങളേയും പള്ളികളിൽ ഉൾക്കൊള്ളുക സാധ്യമല്ലായിരുന്നു. ബെനഡിക്റ്റ് പതിനാലാമൻ പാപ്പാ അദ്ദേഹത്തെ നിരവധി സങ്കീർണമായ നയതന്ത്ര നിയമങ്ങൾക്കായി നിയമിച്ചു. വിശുദ്ധ ലിയോണാർഡ് അനേകം പുണ്യ സമൂഹങ്ങളും മറ്റും സ്ഥാപിക്കുകയും യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി വ്യാപിപ്പിക്കുകയും ആരാധനയുടെ പ്രാധാന്യത്തെപ്പറ്റി ജനത്തെ ബോധവാൻമാരാകുകയും ചെയ്തു. 1751 നവംബർ 26 വൈകുന്നേരം ബോണവെൻചുറയിലെ തന്റെ പ്രിയപ്പെട്ട മഠത്തിൽ വച്ച് എഴുപത്തിനാലാം വയസ്സിൽ അദ്ദേഹം യേശുവിൻറെ സന്നിധിയിലേക്ക് വിളിക്കപ്പെട്ടു.

ഇതര വിശുദ്ധർ :

1. വി. ജോൺ ബർക്കുമാൻസ് (1599-1621 )
2. കോൺറാഡ് (+975)
3. അമാതോർ(മൂന്നാം നൂറ്റാണ്ട്) ഔതിയുമിലെ മെത്രാൻ
4. ബെല്ലിനൂസ് (+1151) പാദുവായിലെ മെത്രാൻ
5. ഫൗസ്റ്റസ് (+311) ഈജിപ്ഷ്യൻ രക്തസാക്ഷി
6. മാർട്ടിൻ (+726)
7. ഫിലിയസ് (+307) രക്തസാക്ഷി
8. അലിപ്പിയൂസ് (നാലാം നൂറ്റാണ്ട്)
9.
ഡോമിനിക്ക് ഡോൺ (+1839)നിക്കോൺ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group