നവംബർ 27 – Daily Saint November 27
സഭയിലെ ഏറ്റവും പ്രമുഖ സഭാധ്യക്ഷൻമാരിൽ ഒരുവനായിരുന്നു വിശുദ്ധ മാക്സിമസ് . ഫ്രാൻസിലെ ഡെക്കോമർ പ്രവിശ്യയിൽ ജനിച്ച് തന്റെ സ്വഭാവസവിശേഷതകൾ കൊണ്ട് തന്നെ സഭയ്ക്കും സമൂഹത്തിനും ഏറ്റവും പ്രിയങ്കരനായി മാറിയ വിശുദ്ധൻ . വിശുദ്ധ ജീവിതം നയിക്കുവാൻ അതിയായി ആഗ്രഹിച്ച വിശുദ്ധൻ തന്റെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി ഏകാന്തവാസം അനുഷ്ഠിച്ചു. ഇതുവഴി തന്റെ ഇന്ദ്രിയങ്ങളേയും ലോകത്തിന്റെ അഭിലാഷങ്ങളേയും തന്റെ തന്നെ നിയന്ത്രണത്തിലാക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. നല്ലൊരു ദൈവദാസൻ ആകുന്നതിനു വേണ്ടി വിശുദ്ധ ഹൊണോറാറ്റൂസിന്റെ നിയന്ത്രണത്തിനു കീഴിൽ വരുന്ന ലെറിൻസ് ആശ്രമത്തിൽ ചേർന്ന് വൈദികനായി മാറിയ ഇദ്ദേഹത്തിന് ധാരാളം സത്സ്വഭാവ ഗുണങ്ങൾ ഉണ്ടായിരുന്നു.
426 ലെ മെത്രാപ്പോലീത്തയായി വിശുദ്ധ ഹോണോറാറ്റൂസ് നിയമിതനാവുകയും തന്റെ കാലശേഷം തന്റെ പിൻഗാമിയായി മാക്സിമസിനെ തിരഞ്ഞെടുക്കണം എന്ന ഉദ്ദേശത്തോടുകൂടി അദ്ദേഹത്തെ തന്റെ ആശ്രമത്തിന്റെ 2-ആം അധിപതിയായി നിയമിക്കുകയും ചെയ്തു. വിവേകമതിയും യേശുവിന് പ്രിയപ്പെട്ടവനുമായ ഈ വിശുദ്ധന്റെ കീഴിൽ ആശ്രമത്തിന് പുതിയൊരു ചൈതന്യം കൈവരുകയും ആത്മീയതയിൽ കൂടുതൽ വേരുറപ്പിക്കാൻ സാധിക്കുകയും ചെയ്തു. ആശ്രമ നിയമങ്ങളേക്കാൾ ഉപരി ആശ്രമനിവാസികൾ മാക്സിമസിനെ കേൾക്കുവാനും അനുസരിക്കുവാനും സന്നദ്ധത പ്രകടിപ്പിച്ചു. എളിമയുടെ അക്ഷയപാത്രം ആയിരുന്ന വിശുദ്ധന്റെ ജീവിതം അനേകം പേർക്ക് നല്ലൊരു മാതൃകയായിരുന്നു.
യേശുക്രിസ്തുവിന്റെ നാമത്തിൽ അദ്ദേഹം പ്രവർത്തിച്ചുവന്നിരുന്ന അളവറ്റ അനുഗ്രഹ അത്ഭുതങ്ങൾ അദ്ദേഹത്തിന്റെ കീർത്തി പതിന്മടങ്ങ് വർധിപ്പിച്ചു. വിശുദ്ധന്റെ അടുത്ത് എപ്പോഴും സന്ദർശകർ കാണുമായിരുന്നു. തങ്ങളുടെ വേദനകളും ദുഃഖങ്ങളും അദ്ദേഹത്തോട് പങ്കുവെക്കുകയും അദ്ദേഹത്തിൽ നിന്ന് ഉപദേശം സ്വീകരിക്കുകയും ചെയ്യുക എന്നത് ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. വിശുദ്ധൻ മെത്രാൻ ആകണം എന്ന ആവശ്യവുമായി പലതവണ മാക്സിമസിനെ സമീപിച്ച പലരിൽ നിന്നും അദ്ദേഹം ഓടി ഒളിക്കുക പതിവായിരുന്നു.
എന്നാൽ 434 വിശുദ്ധ ഹിലാരിയാൽ പ്രോവൻസിലെ റെയ്സ് സഭയുടെ മെത്രാനായി അദ്ദേഹം അഭിഷിക്തനായി. അദ്ദേഹത്തിൻറെ കാലഘട്ടത്തിൽ സഭയിലെ ഏറ്റവും പ്രമുഖ സഭാധ്യക്ഷൻമാരിൽ ഒരുവനായിരുന്നു വിശുദ്ധൻ . തന്റെ ഔദ്യോഗിക കാലം മുഴുവൻ നിയമങ്ങൾ കൃത്യമായി പാലിച്ച് സഭയുടെ ശ്രേഷ്ഠനായി തീർന്ന വിശുദ്ധൻ .
439 – ൽ റെയ്സിലേയും 441 – ൽ ഓറഞ്ചിലേയും 454 – ൽ ആൾസിലേയും സഭാ സമിതികളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കൂടാതെ തന്നെ പല പ്രബോധനങ്ങളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. റേസിലെ ഇടവക ദേവാലയത്തിൽ ഇദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കം ചെയ്തിരിക്കുന്നു.
ഇതര വിശുദ്ധര്‍
- അര്‍മീനിയായിലെ ഹിറെനാര്‍ക്കുസ്, അക്കാസിയൂസു
- നോയോണ്‍ ടൂര്‍ണായി ബിഷപ്പായിരുന്ന അക്കാരിയൂസ്
- മേയിന്‍സിലെ ബില്‍ഹില്‍ഡ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group