ഒരു കുലീന കുടുംബത്തിലെ അംഗമായിരുന്നു വിശുദ്ധ യൂസ്റ്റാച്ചിയൂസ്. ഗ്രീക്കുകാര്‍ യൂസ്റ്റാത്തിയൂസ് എന്ന് വിളിക്കുന്ന വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ ആദ്യകാല നാമം പ്ലാസിഡൂസ് എന്നായിരുന്നു. അഡ്രിയാന്‍ ചക്രവര്‍ത്തിയുടെ ഭരണത്തിന്‍ കീഴില്‍ റോമില്‍വെച്ചാണ് രക്തസാക്ഷിത്വം വരിച്ചത്.
ജ്ഞാനസ്നാനത്തിനു മുന്‍പ് വിശുദ്ധന്റെ ഭാര്യയായിരുന്ന തിയോപിസ്റ്റായും, അഗാപിയൂസ്, തിയോപിസ്റ്റസ് എന്ന് പേരായ രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പമാണ് വിശുദ്ധന്‍ രക്തസാക്ഷിത്വം വരിച്ചത്. തങ്ങളുടെ സത്യവിശ്വാസത്തിലേക്കുള്ള മതപരിവര്‍ത്തനത്തിനു ശേഷമാണ് അവര്‍ ഈ ഗ്രീക്ക് നാമങ്ങള്‍ സ്വീകരിച്ചത്. അഗാധമായ കരുണയുള്ളവനായിരുന്ന വിശുദ്ധന്‍ തന്റെ വിശ്വാസത്തിനു വേണ്ടി ജീവന്‍ വെടിയുന്നതിന് മുന്‍പ് തന്റെ വലിയ സ്വത്തുക്കളുടെ ഭൂരിഭാഗവും പാവങ്ങള്‍ക്കായി വീതിച്ചു നല്‍കി.
വിശുദ്ധന്റെ ആദരണാര്‍ത്ഥം റോമില്‍ പുരാതനമായൊരു ദേവാലയം നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടു വരെ വിശുദ്ധന്റെ ഭൗതീകശരീരം ആ ദേവാലയത്തില്‍ സൂക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് പാരീസിനു സമീപമുള്ള വിശുദ്ധ ഡെനിസിന്റെ ദേവാലയത്തിലേക്ക് മാറ്റി. 1567-ല്‍ ആ ദേവാലയം ഹുഗ്യൂനോട്ടുകളാല്‍ കൊള്ളയടിക്കപ്പെടുകയും, വിശുദ്ധന്റെ എല്ലുകള്‍ ഭാഗികമായി കത്തിനശിക്കപ്പെടുകയും ചെയ്തു. പക്ഷേ പാരീസില്‍ വിശുദ്ധ യൂസ്റ്റാച്ചിയൂസിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ അതിന്റെ ഒരു ഭാഗം ഇപ്പോഴുമുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group