സെപ്റ്റംബർ 19: വിശുദ്ധ ജാനുയേരിയസ്…

ബെനിവെന്റം രൂപതയുടെ മെത്രാനായിരുന്നു വിശുദ്ധ ജാനുയേരിയസ്.
ഡയോക്ലിസ് ചക്രവർത്തിയുടെ കാലത്ത്, എ‌ഡി 304 നോടടുത്ത സോഷ്യസ്, ഫെസ്റ്റസ്-എന്നീ സന്യസ്ഥരോടൊപ്പം തന്റെ റെക്ടർ ആയിരുന്ന ഡെസിഡേറിയസ്സിനോടും കൂടെ അതിക്രൂരമായ ശാരീരിക ഉപദ്രവങ്ങൾ സഹിച്ച ധീരനായിരുന്നു വിശുദ്ധന്‍. പക്ഷേ ദൈവസഹായത്താൽ, ഇവരെല്ലാം അംഗഭംഗപ്പെടാതെ സംരക്ഷിക്കപ്പെട്ടു. അവരുടെ മുന്നിലേക്ക് വന്യ മൃഗങ്ങളെ തുറന്നുവിട്ടെങ്കിലും ഇവരെ ആക്രമിച്ചില്ല.

എന്നാല്‍ പിന്നീട് പുട്ട്യോളിയിൽ വച്ച് ശിരഛേദനം ചെയ്യപ്പെട്ട ഇവരുടെ ശരീരങ്ങൾ തൊട്ടടുത്തുള്ള നഗരങ്ങളിൽ ബഹുമതികളോടെ സംസ്കരിച്ചു. ഇതിൽ, വിശുദ്ധ ജാനുയേരിയസ്സിന്റെ തിരുശേഷിപ്പുകൾ, നേപ്പിൾസ് നഗരത്തിന്റെ വിലമതിക്കാനാവാത്ത സ്വത്തായി ഇന്നും അവശേഷിക്കുന്നു. വൈദികരുടെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഇന്നും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരത്ഭുതം ശ്രദ്ധാർഹമാണ്‌.
നേപ്പിൾസിൽ ആർച്ച് ബിഷപ് ആസ്ഥാനത്തെത്തിയ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധന്റെ രക്തത്തിന്റെ തിരുശേഷിപ്പ് അടങ്ങിയ പേടകം പ്രാർത്ഥനാപൂർവ്വം ചുംബിക്കുന്ന സമയത്ത് ഉണങ്ങിയ ആ രക്തം പെട്ടെന്ന് ദ്രാവകരൂപം കൈവരിച്ചതു വലിയ വാര്‍ത്തയായിരിന്നു. Liber Saeramentorum (Vol.8p233) എന്ന പുസ്തകത്തിൽ കർദ്ദിനാൾ ഷൂസ്റ്റർ ഈ അത്ഭുതത്തെപറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു. “രക്തം ദ്രാവകമാകുന്ന ഈ അത്ഭുതക്കാഴ്ച വളരെ അടുത്ത് നിന്ന് ഈ ഗ്രന്ഥകാരൻ കണ്ടിട്ടുണ്ട്; ഈ സത്യം സാക്ഷ്യപ്പെടുത്തുകയും ചെയ്യാം. പലവിധ ശാസ്ത്രീയ പരിശോധനകളും നടത്തിയിട്ടുണ്ടങ്കിലും, ഈ പ്രതിഭാസത്തിന്‌ ഒരു ഭൗതിക വിശദീകരണം അസാദ്ധ്യമായി തുടരുന്നു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group