അനുദിന വിശുദ്ധർ: ഡിസംബർ 10- വിശുദ്ധ എവുലാലിയ

Daily saints : December 10 – St. Eulalia of Merida

സ്പെയിനിലെ ഒരു കുലീന കുടുംബത്തിലാണ് വിശുദ്ധ എവുലാലിയ ജനിച്ചത്. യൂഥേലിയ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന അവൾ വളരെ ചെറുപ്പത്തിലേ തന്നെ വളരെ ഭക്തിയിലും വിശുദ്ധിയിലും വളർന്നു വന്നു. പരിശുദ്ധാത്മാമാവിന്റെ ദാനങ്ങൾക്കും ഫലങ്ങൾക്കും ആയി അവൾ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരുന്നു. എളിമ, കരുണ, ദൈവഭക്തി, എന്നിവ അവളുടെ കൂടപ്പിറപ്പുകൾ ആയിരുന്നു. വിശുദ്ധിയോടുള്ള അവളുടെ അടങ്ങാത്ത ആഗ്രഹം അവൾ ദൈവത്തിന് എത്രത്തോളം തന്റെ ജീവിതത്തിൽ സ്ഥാനം നൽകി എന്നതിന് തെളിവാണ്.

മാനുഷികവും ലൗകികവുമായിട്ടുള്ള ഒന്നിനും അവളുടെ ശ്രദ്ധയെ ആകർഷിക്കുവാൻ സാധിച്ചില്ല. വളരെ ചെറുപ്പം മുതലേ തന്നെ യേശുവിന്റെ പീഡാസഹനങ്ങളുടെ ഒരംശം തനിക്കും തരണമെന്ന് അവൾ പ്രാർത്ഥിച്ചിരുന്നു. തന്റെ ഓരോ പ്രവർത്തികളിലും കൂടുതൽ ദൈവത്തെ സ്നേഹിച്ചുകൊണ്ട് തന്റെ ശാരീരിക പീഡകൾ മനപ്പൂർവ്വം വർധിപ്പിച്ചുകൊണ്ട് അവൾ മുന്നോട്ട് നീങ്ങി. തന്റെ ജീവിതത്തിന്റെ ഓരോ ദിവസവും നന്മ്കൊണ്ടുള്ള ഒരു സിംഹാസനം അവൾ ഒരുക്കുമായിരുന്നു.

അക്കാലഘട്ടത്തിൽ ഡയോക്‌ളീഷൻ ചക്രവർത്തിയുടെ ഉത്തരവിന് പ്രകാരം, പ്രായമോ, തൊഴിലോ, ലിംഗമോ ഒന്നും കണക്കിലെടുക്കാതെ എല്ലാ വ്യക്തികളും തന്റെ ദേവതകൾക്ക് ബലിയർപ്പിക്കണം എന്ന കൽപ്പനയുണ്ടായി. വെറും 12 വയസ് മാത്രമുള്ള യൂഥേലിയയ്ക്ക് സഹിക്കാവുന്നതിലും കൂടുതലായിരുന്നു ഈ കല്പന. ഇവയെ ചോദ്യം ചെയ്യാൻ പുറപ്പെട്ട വിശുദ്ധയെ അവളുടെ ‘അമ്മ മറ്റൊരു രാജ്യത്തേക്ക് അവളെ മാറ്റി. രക്തസാക്ഷി ആവുക എന്ന അവളുടെ അടങ്ങാത്ത ആഗ്രഹം വിശുദ്ധയിൽ രാത്രിയിൽ ആരും കാണാതെ രക്ഷപ്പെടുവാനുള്ള പ്രേരണ ഉളവാക്കി. പുലരുന്നതിന് മുന്നേ തന്നെ മെറിഡാ എന്ന സ്ഥലത്ത് എത്തപ്പെട്ട അവൾ, അവിടുത്തെ ന്യായാധിപനായ ഡാസിയന് മുന്നിൽ ഹാജരാക്കപ്പെട്ടു. പ്രായത്തിൽ കവിഞ്ഞുള്ള വിശുദ്ധയുടെ വാക്ചാതൂര്യത്തിലും മിടുക്കിലും അമ്പരന്ന ചക്രവർത്തി അവളെ പാട്ടിലാക്കുവാൻ ശ്രമിച്ചു. എന്നാൽ ഒരു ഭയവും ബഹുമാനവും കൂടാതെ തന്നോട് കയർത്ത് സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത പെൺകുട്ടിയോട് രാജാവിന് നീരസം തോന്നാതിരുന്നില്ല. തന്റെ ഇഷ്ട്ടദേവതയെ ആരാധിക്കുന്നതിനായി മുമ്പിൽ ഇരിക്കുന്ന ഉപ്പും, സുഗന്ധദ്രവ്യവും വിരൽ തുമ്പാൽ സ്പർശ്ശിക്കാൻ പറഞ്ഞ ചക്രവർത്തിയുടെ മുന്നിൽ ഒരു കൊടുംകാറ്റായി അവൾ ആഞ്ഞടിച്ചു.

ചക്രവർത്തിയുടെ ദേവതാ പ്രതിമ നിലത്തെറിയുകയും ബലിവസ്തുക്കൾ ചവിട്ടി അരയ്ക്കുകയും ചെയ്തു. ഇതിൽ കോപിതനായ ചക്രവർത്തി കൊളുത്തുകൾ ഉപയോഗിച്ച് അവളുടെ പിഞ്ചു ശരീരം പിച്ചിചീന്തുവാൻ ഉത്തരവിറക്കി. ഓരോ തവണ കൊളുത്തുകൾ ശരീരത്തിലെ മാംസകഷണങ്ങളെ വിടുവിക്കുമ്പോളും ഇതെന്റെ യേശുവിന്റെ വിജയ കിരീടം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ശേഷം തീയാൽ വിശുദ്ധയുടെ മുഖവും മാറിടങ്ങളും ശരീരത്തിന്റെ ഇരുവശവും പൊള്ളിച്ചു. ക്രൂരമായ പീഡനങ്ങളുടെ നടുവിലും യേശുവിന് നന്ദി പറഞ്ഞ കൊണ്ടിരുന്ന ഈ ബാലികയെ അഗ്നി വിഴുങ്ങുന്നതിനായി കാത്ത് നിന്നു. ഐതീഹ്യം അനുസരിച്ച് കത്തിക്കൊണ്ടിരിക്കുന്ന അവളുടെ ശരീരത്തിൽ നിന്നും ജീവനുള്ള ഒരു വെള്ളപ്രാവ് പുറത്തേക്ക് പറന്നുപോയി എന്ന് പറയപ്പെടുന്നു. ഇതിൽ ഭയ ചകിതരായ ശിക്ഷകർ വിശുദ്ധയുടെ ശരീരം ഉപേക്ഷിച്ച് ഓടിപ്പോയി. ഓവിഡോ എന്ന സ്ഥലത്തു വിശുദ്ധയുടെ തിരുശേഷിപ്പുകൾ ഭക്തിയോടെ സൂക്ഷിച്ചിരിക്കുന്നു. ഓവിഡോ യുടെ മധ്യസ്ഥ വിശുദ്ധയായി വിശുദ്ധ എവുലാലിയ അറിയപ്പെടുന്നു.

വിചിന്തനം: സന്തോഷത്തോടെ സഹിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ക്ഷമയോടെയെങ്കിലും സഹിക്കുക.

ഇതരവിശുദ്ധർ:

  1. കാർപ്പോഫോറസും അബുന്തിയൂസും (1290-300) രക്തസാക്ഷികൾ
  2. കരാച്ചെഡോയിലെ ഫ്‌ളോരെൻസിയൂസ് (+1156)
  3. ജെമെല്ലൂസ് (+362)ഗലേഷ്യയിലെ രക്തസാക്ഷി
  4. ഗ്രിഗറി മൂന്നാമൻ പാാ (731-741)
  5. ഗുൽത്തമാതൂസ് (+765)
  6. ഫ്രാൻസ്/യൂസ്റ്റെയ്‌സ് (1559-1591) ഇംഗ്ലണ്ടിലെ നാല്പതു രക്തസാക്ഷികളിൽ ഒരാൾ
  7. മെന്നാസ്(+312) രക്തസാക്ഷി
  8. മെറീഡായിലെ ജൂലിയാ (+304)
  9. പോളിദോർ(1563-1591)
  10. മെർക്കുരിയൂസ്(+300)

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group