Daily Saints : December 2 Saint Bibiana
ഇറ്റലിയിലെ റോം നഗരത്തിൽ എഡി 347 – ൽ വിശുദ്ധ ജനിച്ചു എന്ന് കരുതപ്പെടുന്നു. ജൂലിയൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ഈ കന്യക തന്റെ ഏതൊരുവിധ സഹനങ്ങളിലും യേശുവിനെ പ്രഘോഷിച്ചു. പ്ലാവിയൻ ദഫ്രോസ എന്ന ദമ്പതികൾക്ക് ജനിച്ച രണ്ട് പെൺകിടാങ്ങൾ ആയിരുന്നു ബിബിയാനയും സഹോദരി ദിമെട്രിയായും. ക്രൈസ്തവ വിശ്വാസം ഏറെ പ്രചരിക്കപ്പെടാത്ത ആ കാലത്ത് വളരെ അടിയുറച്ച വിശ്വാസം വെച്ചുപുലർത്തി തന്റെ മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തുവാൻ ഈ ദമ്പതികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇക്കാരണത്താൽ തന്നെ ചക്രവർത്തി ദഫ്രോസയെ തലയറുത്ത് കൊലപ്പെടുത്തുകയും റോമൻ പുരോഹിതനായ ഫ്ലാവിയനെ ചൂടാക്കിയ ഇരുമ്പ് ദണ്ഡ് കൊണ്ട് മുഖം പൊള്ളിച്ച് വികൃതമാക്കി നാടുകടത്തുകയും ചെയ്തു.
തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും കൊട്ടാരത്തിലേക്ക് കണ്ടുകെട്ടുകയും രണ്ടു സഹോദരിമാരെയും തടങ്കലിൽ ഇടുകയും ചെയ്തു. അടിയുറച്ച ദൈവ വിശ്വാസം ഉള്ളതിനാൽ തന്നെ നീണ്ട അഞ്ചു മാസത്തോളം ഇവർക്ക് ഉപവസിക്കാൻ സാധിച്ചു. മാസങ്ങൾക്ക് ശേഷം ന്യായാധിപ സംഘത്തിന് മുന്നിൽ എത്തിച്ച സഹോദരിമാരിൽ ദിമെട്രിയ തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് മരണപ്പെട്ടു. ബിബിയാനയുടെ വിശ്വാസത്തെ ചഞ്ചലപ്പെടുത്തുവാൻ ഫുഫിനാ എന്ന ദുഷ്ട സ്ത്രീക്ക് അവളെ ഏൽപ്പിച്ചു കൊടുത്തു.
ദുഷ്ടതയുടെ മൂർത്തി രൂപമായിരുന്നു s ഫുഫിനാ എന്ന നീചസ്ത്രീ. പലവിധത്തിൽ പല നാളുകളായി ഇവർ വിശുദ്ധയെ പീഡിപ്പിച്ചു. എന്നാൽ ബിബിയാനയുടെ വിശ്വാസത്തിൽ ഒരു തരി പോലും കുറവ് വരുത്തുവാൻ ഇവർക്ക് സാധിച്ചില്ല. ഇതേ തുടർന്ന് ഈയം കൊണ്ടുണ്ടാക്കിയ മുള്ളാണികൾ നിറഞ്ഞ ചമ്മട്ടി അവൾക്കായി ഉണ്ടാക്കുകയും വളരെ ക്രൂരമായി ഇവ കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. വിശുദ്ധയുടെ മൃതദേഹം മറവു ചെയ്യാതെ കാട്ടുമൃഗങ്ങൾക്കും നായ്ക്കൾക്കും ഭക്ഷണമായി വെളിമ്പ്രദേശത്തേക്ക് വലിച്ചെറിഞ്ഞു. എന്നാൽ ഒരു ജീവിയും മൃതദേഹത്തിൽ സ്പർശിച്ചില്ല. ജോൺ എന്ന പുരോഹിതനാൽ രണ്ടുദിവസത്തിനുശേഷം രാത്രിയിൽ അവളുടെ ശരീരം മറവു ചെയ്യപ്പെട്ടു. 363-ലായിരുന്നു ബിബിയാനായുടെ രക്തസാക്ഷിത്വം.
വിചിന്തനം: നമ്മൾ എന്തായിരുന്നു എന്നത് അവിടുന്ന് മറക്കുന്നു. ഇപ്പോൾ നാം എന്താണ് എന്നതാണ് നിത്യസൗഭാഗ്യത്തിന് നമ്മെ അർഹരാക്കിത്തീർക്കുന്നത്.
ഇതര വിശുദ്ധർ :
- ഇറ്റലിയിലെ ക്രോമാസിയൂസ് (+480) അക്വിലെയായിലെ മെത്രാൻ
- റോമാക്കാരായ എവുസെബിയൂസ്, മർസെല്ലൂസ്, ഹിപ്പൊളിത്തൂസ്, മാക്സിമൂസ് (254-259) റോമൻ രക്തസാക്ഷികൾ
- റോമാക്കാരായ അഡ്രിയാ, പൗളിനാ, നെയോൺ, മേരി മർത്താനാ, ഔഗ്രേലിയാ
- ഇറ്റലിയിലെ എവാസിയൂസ് ബ്രേഷ്യായിലെ മെത്രാൻ
- എദേസാ ബിഷപ്പായിരുന്ന നോണ്ണൂസ്,
- റോമാക്കാരായ പൊൺഷിയനും കൂട്ടരും (+259) രക്തസാക്ഷികൾ
- വെറോണയിലെ ലൂപ്പസ്-വെറോണയിലെ മെത്രാൻ
- വിശുദ്ധ ഇവാൻ (1896-1973)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group