Daily Saints : December 24- St. Tarsilla & St. Emiliana.
മഹാനായ വി. ഗ്രിഗറി പാപ്പായുടെ സഹോദരിമാരാണ് വി. ത്രസീലിയായും വി. എമിലിയാനയും. ചെറുപ്പം മുതലേ ദൈവഭക്തിയിൽ വളർന്നുവന്ന ഈ സഹോദരിമാർ തങ്ങളുടെ കന്യാത്വം ക്രിസ്തുവിനായി നേർന്നിരുന്നു. പ്രാർത്ഥനയിലും ഉപവാസത്തിലും ജീവിച്ച ഇവർ സ്വഭവനത്തിൽ തന്നെയാണ് സന്യാസജീവിതം നയിച്ചത്. ഇരുവരും സന്യാസജീവിതം ആരംഭിച്ചത് ഒരേ ദിവസം തന്നെയാണ്. കഠിനമായ തപശ്ചര്യകളും ഇവർ അനുഷ്ഠിച്ചിരുന്നു. ഇരുവരും ഒരു ദിവ്യമത്സരത്തോടു കൂടി ലോകബന്ധങ്ങളിൽ നിന്നകന്ന് മൗനം അവലംബിച്ചുകൊണ്ട് വിശുദ്ധിയിൽ പുരോഗമിച്ചു.
അവർ റോമിലെ ക്ലിവസ് സ്കോറി മാർഗ്ഗത്തിലുള്ള തങ്ങളുടെ പിതാവിന്റെ ഭവനത്തിൽ ഒരു ആശ്രമത്തിലെന്നപോലെ ജീവിച്ചു. ഒരാൾ മറ്റൊരാളെ നന്മയിലും കാരുണ്യത്തിലും വളരുവാൻ പ്രേരിപ്പിക്കുകയും മറ്റുള്ളവർക്ക് മാതൃകയാകും വിധമുള്ള ജീവിതം വഴി ആത്മീയ ജീവിതം നയിക്കുകയും ചെയ്തു. ഗോർഡിയാന അവരോടൊപ്പം ചേർന്നുവെങ്കിലും നിശബ്ദ-ജീവിതം സഹിക്കുവാൻ കഴിയാതെ മറ്റൊരു ദൈവവിളി തിരഞ്ഞെടുത്തു. അവൾ അവളുടെ സൂക്ഷിപ്പുകാരനെ വിവാഹം ചെയ്തു. ടർസില്ലയും, എമിലിയാനയും അവർ തിരഞ്ഞെടുത്ത ഭക്തിമാർഗ്ഗം തന്നെ പിൻതുടരുകയും, തങ്ങളുടെ വിശുദ്ധിയുടെ പ്രതിഫലം ലഭിക്കുന്നത് വരെ, ദൈവീക സമാധാനവും, ശാന്തിയും അനുഭവിച്ചുകൊണ്ട് ജീവിച്ചു.
വിശുദ്ധ ഗ്രിഗറി പറയുന്നതനുസരിച്ച് വിശുദ്ധ ടർസില്ലയെ അവളുടെ മുത്തച്ഛനും മാർപാപ്പായുമായിരുന്ന വിശുദ്ധ ഫെലിക്സ്-II (III) ഒരു ദർശനത്തിൽ സന്ദർശിക്കുകയും സ്വർഗ്ഗത്തിൽ അവൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ള സ്ഥലം കാണിച്ചു കൊടുത്തു കൊണ്ടു പറഞ്ഞു “വരൂ! ഞാൻ നിന്നെ പ്രകാശത്തിന്റെ വാസസ്ഥലത്തേക്ക് സ്വീകരിക്കാം.” ഉടൻ തന്നെ അവൾ രോഗബാധിതയായി കിടപ്പിലായി. അവളെ കാണുവാൻ അവൾക്ക് ചുറ്റും തടിച്ചുകൂടിയവരോട് അവൾ വിളിച്ചു പറഞ്ഞു “മാറി നിൽക്കൂ! മാറി നിൽക്കൂ! എന്റെ രക്ഷകനായ ക്രിസ്തു വരുന്നുണ്ട്.” ഈ വാക്കുകൾക്ക് ശേഷം ക്രിസ്തുമസിന്റെ തലേദിവസം രാത്രിയിൽ അവൾ തന്റെ ആത്മാവിനെ ദൈവത്തിന്റെ കൈകളിൽ സമർപ്പിച്ചു.
നിരന്തരമായ പ്രാർത്ഥന മൂലം അവളുടെ കൈ മുട്ടുകളിലേയും, കാൽമുട്ടുകളിലേയും തൊലി ഒട്ടകത്തിന്റെ മുതുകുപോലെ പരുക്കൻ ആയി തീർന്നിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അവൾ എമിലിയാനാക്ക് പ്രത്യക്ഷപ്പെടുകയും വെളിപാട് തിരുന്നാൾ സ്വർഗ്ഗത്തിൽ ആഘോഷിക്കുവാൻ ക്ഷണിക്കുകയും ചെയ്തു. എന്നാൽ എമിലിയാന ജനുവരി 5-നാണ് മരിച്ചത്. രണ്ടുപേരും അവരുടെ മരണ ദിവസം നാമകരണം ചെയ്യപ്പെട്ടു. റോമൻ രക്തസാക്ഷി സൂചികയിൽ ഡിസംബർ 24 ആണ് വിശുദ്ധയുടെ നാമഹേതുതിരുനാൾ.
വിചിന്തനം: “എനിക്കു വിശ്രമം സ്വർഗ്ഗത്തിലാണ്. പൗരോഹിത്യശുശ്രൂഷയുടെ നാളുകൾ എനിക്ക് കഠിനാദ്ധ്വാനം ചെയ്യേണ്ട സമയമാണ്. ഒരു നിമിഷം പോലും വൃഥാ കളായാതിരിക്കുവാൻ ഞാൻ ശ്രമിക്കുന്നു”– വി. യോഹന്നാൻപാപ്പാ.
ഇതരവിശുദ്ധർ :
- കരാനൂസ് (ഏഴാം നൂറ്റാണ്ട്) സ്‌കോട്ട്‌ലന്റിലെ മെത്രാൻ
- അഡെല്ലാ (+730)/
- ഡെൽഫീനൂസ് (+404) ബോർഡോയിലെ മെത്രാൻ
- ഇർമിനാ (+716)
- ബനഡിക്‌റ്റൈൻ ആബസ്
- മെലിയാനാ/ ടാർസില്ലാ (+581).
- വെനെറാനൂസ് (+423) ക്ലെർമണ്ടിലെ മെത്രാൻ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group