Daily Saints : December 28- Feast of the Holy Innocents Day
ഈശോ ജനിച്ച ഉടനെ അവിടുത്തേക്കെതിരായ നീക്കങ്ങൾ തുടങ്ങി. യഹൂദൻമ്മാർക്ക് ഒരു രാജാവ് ജനിച്ചിട്ടുണ്ടെന് പൗരസ്ത്യ ശാസ്ത്രജ്ഞൻമാരിൽനിന്നും ഹേറോദേസ് രാജാവ് മനസ്സിലാക്കി. അവർ ആ കുഞ്ഞിനെ ആരാധിച്ചു മടങ്ങുമ്പോൾ തന്റെ പക്കൽ വന്ന് വിവരങ്ങൾ അറിയിക്കണമെന്ന് ഹേറോദേസ് രാജാവ് അവരോട് അഭ്യർഥിച്ചിരുന്നു. അവർക്ക് സ്വർഗ്ഗത്തിൽനിന്ന് മറിച്ചൊരു സന്ദേശം ലഭിച്ചതിനാൽ അവർ ഹേറോദേസിനെ മടക്കയാത്രയിൽ സന്ദർശ്ശിച്ചില്ല.
മൂന്നു ശാസ്ത്രജ്ഞൻമാരെ അഥവാ രാജാക്കൻമ്മാരെ കാണാതായപ്പോൾ ഹേറോദേസ് അത്യധികം കുപിതനായി. ശാസ്ത്രജ്ഞൻമാരിൽനിന്നും സൂക്ഷമമായി ഗ്രഹിച്ച സമയത്തെ ആസ്പദമാക്കി അദ്ദേഹം ബെസ്ലഹമ്മിലും പരിസരങ്ങളിലുമുള്ള രണ്ടു വയസ്സോ അതിൽ താഴയോ പ്രായമുള്ളവരായ എല്ലാ ആൺകുട്ടികളെയും വധിച്ചു. 22 പേരാണ് ഇങ്ങനെ വധിക്കപ്പെട്ടതെന്ന് ഒരു സാക്ഷ്യം കാണുന്നുണ്ട്. ഈശോയെ പ്രതി മരിച്ച ഈ കുഞ്ഞിപൈതങ്ങളെ തിരുസഭ രക്തസാക്ഷികളായി കരുതുന്നു. അവരുടെ ഓർമ്മ ഇന്നും കൊണ്ടാടുന്നു. ഇന്നത്തെ തിരുനാൾ കൊണ്ട് വെളിവാക്കപ്പെടുന്നത് എത്രമാത്രം ക്രൂരത ആ പൈതങ്ങളുടെ മേൽ ചൊരിയപ്പെട്ടുവോ അതിനും മേലെ സ്വർഗ്ഗീയ അനുഗ്രഹങ്ങൾ അവരിൽ വർഷിക്കപ്പെട്ടു എന്നുള്ളതാണ്. അതിനാൽ ഭൂമി മുഴുവൻ ആഹ്ലാദിക്കട്ടെ, ധാരാളം സ്വർഗ്ഗീയ വിശുദ്ധർക്ക് ജന്മം നൽകുകയും, സകലവിധ നന്മയുംനിറഞ്ഞ തിരുസഭ ജയഭേരി മുഴക്കട്ടെ.
വിശുദ്ധ അഗസ്റ്റിൻ ഈ കുഞ്ഞി പൈതങ്ങളെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ് “ജൂദായിലെ ബെത്ലഹെമേ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു! നിന്റെ സ്വന്തം പൈതങ്ങൾ ക്രൂരമായി വധിക്കപ്പെട്ടത് മൂലം ക്രൂരനായ ഹെറോദിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തികളാൽ നീ ഏറെ സഹിക്കപ്പെട്ടവളാണ് എങ്കിലും ഇതിലൂടെ നിന്റെ വിശുദ്ധരായ പൈതങ്ങളെ അതിഥികളായി ദൈവത്തിനു നൽകിയതിനാൽ നീ മഹത്വമേറിയവളായിരിക്കുന്നു. പരിപൂർണ്ണ അധികാരങ്ങളോടുകൂടി നാം ഈ പൈതങ്ങളുടെ സ്വർഗ്ഗീയ ജന്മദിനം നാം ആഘോഷിക്കുകയാണ്, കാരണം വർത്തമാന കാലത്തെ ആസ്വദിക്കുന്നതിനു മുൻപേ തന്നെ അനശ്വരമായ ആത്യന്തിക ജീവിതാനുഗ്രഹം നേടുവാൻ അവർക്ക് സാധിച്ചിരിക്കുന്നു.
തങ്ങളുടെ ധീരമായ പ്രവർത്തനങ്ങൾ മൂലം ഓരോ രക്തസാക്ഷിയുടേയും അമൂല്യമായ മരണം പ്രശംസാർഹമാണ്, പക്ഷേ പെട്ടെന്ന് നേടിയ ദൈവീക വിശുദ്ധി മൂലം ദൈവത്തിന്റെ ദൃഷ്ടിയിൽ ഈ കുഞ്ഞു പൈതങ്ങളുടെ മരണവും അമൂല്യമാണ്. തങ്ങളുടെ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അവർ ഈ ലോകത്ത് നിന്നും കടന്നുപോയിരിക്കുന്നു. വർത്തമാനകാല ജീവിതത്തിന്റെ അവസാനം അവരെ സംബന്ധിച്ചിടത്തോളം മഹത്വത്തിന്റെ തുടക്കമായിരുന്നു. അവരുടെ അമ്മയുടെ മടിയിൽ നിന്നും ഹേറോദിന്റെ ക്രൂരത അവരെ പിച്ചിചീന്തിയിരിക്കുന്നു. ആയതിനാൽ ‘ശിശുക്കളായ രക്തസാക്ഷി പുഷ്പങ്ങൾ’ എന്നവർ വാഴ്ത്തപ്പെടുന്നു. കൊടുംശൈത്യകാലത്ത് ക്രൂരമായി വധിക്കപ്പെട്ടത് മൂലം പക്വതയാർജ്ജിച്ച് തിരുസഭയിൽ ആദ്യം പുഷ്പിച്ച പുഷ്പങ്ങളായാണ് സഭ അവരെ കാണുന്നത്”
വിചിന്തനം: “സത്യമായി ഞാൻ നിങ്ങളോട് പറയുന്നു നിങ്ങൾ മനസ്സ് തിരിഞ്ഞു ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗ രാജ്യത്തു പ്രവേശിക്കുകയില്ല.” (മത്താ 18:3 )
ഇതരവിശുദ്ധർ :
- സെസാരിയൂസ് (+309) അർമീനിയായിലെ രക്തസാക്ഷി
- റോമൂളൂസും കൊനിന്ത്രിസൂം (+450) രക്തസാക്ഷികൾ
- ആന്റണി (അഞ്ചാം നൂറ്റാണ്ട്)
- ഡോമിനോ (നാലാം നൂറ്റാണ്ട്)
- ത്രോദിയൂസ് (+250) രക്തസാക്ഷി
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group