Daily Saints: December 6- Saint Nicholas
ഏഷ്യാമൈനറിലെ ലിസിയ എന്ന ഗ്രാമത്തിലാണ് വിശുദ്ധ നിക്കോളാസ് ജനിച്ചത്. ഗ്രീക്ക് ക്രിസ്ത്യാനികൾ ആയ അദ്ദേഹത്തിന്റെ മാതാപിതാക്കൾ വളരെ സമ്പന്നരായിരുന്നു. എപ്പിഫാനിയസിന്റേയും ജോഹന്നയുടേയും പൊന്നോമന പുത്രനായിരുന്നു നിക്കോളാസ്. വിശുദ്ധന്റെ അമ്മാവൻ മൈറാ നഗരത്തിലെ ബിഷപ്പായിരുന്നു. വിശുദ്ധന്റെ ദൈവവിളി തിരിച്ചറിഞ്ഞ് ഇദ്ദേഹം അദ്ദേഹത്തെ പുരോഹിതനായി നിയമിക്കുവാൻ പരിശ്രമിച്ചു.
തന്റെ മാതാപിതാക്കളുടെ മരണത്തിനുശേഷം തനിക്ക് ഉണ്ടായിരുന്നവയെല്ലാം വിശുദ്ധൻ പാവപ്പെട്ടവർക്ക് വിതരണം ചെയ്തു. നഗരത്തിലെ ഒരു ദരിദ്ര കുടുംബത്തിൽ മൂന്ന് പെൺകുട്ടികളുടെ വിവാഹത്തിനുള്ള പണം ഇദ്ദേഹം ആരുമറിയാതെ ആ ഭവനത്തിൽ നിക്ഷേപിച്ചു.
ഒരു വിശുദ്ധനാട് സന്ദർശനത്തിനിടയിൽ ആടിയുലഞ്ഞ കപ്പലിൽ ഇരുന്നുകൊണ്ട് ഇദ്ദേഹം കാറ്റിനേയും കടലിനേയും ശാസിക്കുകയും അവ ശമിച്ചതായും പറയപ്പെടുന്നു. ഈ സംഭവം മൂലം വിശുദ്ധൻ നാവികരുടേയും യാത്രക്കാരുടേയും രക്ഷാധികാരിയായി ബഹുമാനിക്കപ്പെട്ടു. ഈ യാത്രയിൽ തന്നെ മരണത്തിനായി വിധിക്കപ്പെട്ട മൂന്നു നിരപരാധികളെ ഇദ്ദേഹം മരണത്തിൽ നിന്നും രക്ഷിച്ചതായും ഐതിഹ്യം പറയുന്നു.
മൈറേയിലെ ബിഷപ്പിന്റെ മരണത്തിനുശേഷം നിശ്ചിത ദിവസത്തിനുള്ളിൽ ഇടവക ദേവാലയത്തിൽ ആദ്യം കാലുകുത്തുന്ന പുരോഹിതനെ മെത്രാൻ ആക്കാം എന്ന് ജനങ്ങൾ തീരുമാനിച്ചിരുന്നു. ഇതിൻ പ്രകാരം നിക്കോളാസ് അവരുടെ മെത്രാനായി അഭിഷിക്തനായി.
പാശ്ചാത്യവും പൗരസ്ത്യവുമായ ദേവാലയങ്ങളിൽ എല്ലാം ഒരുപോലെ വന്ദിച്ചു പോന്നിരുന്ന വിശുദ്ധനാണ് നിക്കോളാസ്. ദരിദ്രരോട് ഉള്ള സ്നേഹം ഇദ്ദേഹത്തിന്റെ പ്രത്യേക ഗുണവിശേഷം ആയിരുന്നു. 350 – ൽ ഇദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു. അതേ വർഷം തന്നെ അദ്ദേഹത്തിന്റെ അവശിഷ്ടം ബാരിലേക്ക് മാറ്റി സംസ്കരിച്ചു.
വിചിന്തനം: ദീർഘകാലമായി അവിടുന്ന് നിഷേധിച്ചിട്ടുള്ളത് പലപ്പോഴും ഒരു നിമിഷം കൊണ്ട് അവിടുന്ന് തരാറുണ്ട്.
ഇതരവിശുദ്ധർ :
- അബ്രാഹം (474-558)
- കോഷിയായിലെ മെത്രാൻ
- അബെല്ലാ (+404)
- ഡയനീഷ്യായും കൂട്ടരും (+484) രക്തസാക്ഷികൾ
- മജോരിക്കൂസ ്(+484)
- പീറ്റർ പാസ്കൽ (1227-1300) മെത്രാൻ
- അബെല്ലാ (+406) കന്യക
- പോളിക്രോണിയൂസ് (നാലാം നൂറ്റാണ്ട്)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group