അനുദിന വിശുദ്ധർ: ഡിസംബർ 7 – വിശുദ്ധ അംബ്രോസ്

Daily Saints: December 7 – St. Ambrose

അഗസ്റ്റ ട്രെവെറോറം തലസ്ഥാനമായി വരുന്ന ഗാലിയ ബെൽജിക്കയിലെ ഒരു റോമൻ ക്രിസ്തീയ കുടുംബത്തിൽ ആണ് വിശുദ്ധ അംബ്രോസ് ജനിച്ചത്. ഗൗളിന്റെ പ്രിട്ടോറിയൻ പ്രൊഫഷണലായ റേലിയസിന്റേയും റേലി സിമാച്ചിയുടേയും മൂന്നു മക്കളിൽ ഇളയവനായിരുന്നു അംബ്രോസ്. തന്റെ പിതാവിന്റെ മരണത്തോടെ വിശുദ്ധനും കുടുംബവും റോമിലേക്ക് താമസം മാറ്റി. അവിടെവച്ച് നിയമം, സാഹിത്യം, തുടങ്ങി പല മേഖലകൾ പഠനവിഷയമായി തിരഞ്ഞെടുക്കുകയും അതിൽ വിശുദ്ധൻ വളരെ പ്രഗല്ഭനായി തീരുകയും ചെയ്തു. തന്റെ പിതാവിന്റെ പാത പിന്തുടർന്ന് പൊതു സേവനത്തിനായി ഇറങ്ങി തിരിച്ച ഇദ്ദേഹം കൗൺസിലിൽ അംഗമായി.

തുടർന്ന് 372 – ൽ അദ്ദേഹത്തെ മിലാൻ ആസ്ഥാനമായി വരുന്ന ലിഗൂറിയയുടേയും എമിലിയയുടേയും ഗവർണറായി തിരഞ്ഞെടുത്തു. വടക്കൻ ഇറ്റലിയിലെ എമിലിയാ – ലിഗൂറിയയുടേയും ഗവർണറായിരുന്ന ആംബ്രോസ് മിലാന്റെ ഔദ്യോഗിക മെത്രാനും ആയിരുന്നു. വളരെ ജനപ്രീതിയുള്ള ഒരു രാഷ്ട്രീയ വ്യക്തി കൂടിയായിരുന്ന ഇദ്ദേഹം എവിടെയും തിരിച്ചറിയപ്പെടുന്ന ഒരാൾ ആയിരുന്നു. വിശ്വാസത്തിൽ ഇദ്ദേഹം നിസെൻ ക്രിസ്ത്യാനിയാണെന്ന് അറിയപ്പെടുന്നു. മെത്രാൻ എന്ന നിലയിൽ ഉടൻതന്നെ അദ്ദേഹം ഒരു സന്യാസി ജീവിത ശൈലി സ്വീകരിച്ചു. തന്റെ പേരിലുള്ള ഭൂമി മുഴുവൻ പാവങ്ങൾക്ക് വിതരണം ചെയ്തു. ഇത് അദ്ദേഹത്തിന്റെ പ്രശസ്തി വളരെയധികം ഉയർത്തി മിലാൻ രൂപതയുടെ അഭിവൃദ്ധിക്കായി അശ്രാന്തം അദ്ദേഹം പരിശ്രമിച്ചു തുടങ്ങി. വിശുദ്ധന്റെ അഗാധമായ പാണ്ഡിത്യത്തിന്റെയും വാഗ്വിലാസത്തിന്റെയും മുമ്പാകെ, അന്ന് ശക്തമായിരുന്ന പാഷണ്ഡികൾ മൗനപൂർവ്വം തലകുനിക്കാൻ നിർബന്ധിതരായി. അതിനാൽ വിശുദ്ധനെ അപായപ്പെടുത്തുവാൻ ശത്രുക്കൾ പലപ്പോഴും ശ്രമിച്ചിരുന്നു. ആര്യൻ പാഷണ്ഡകരുടെ പ്രേരണയാൽ പേർഷ്യൻ ബസലിക്കാ കൊടുക്കാൻ ശ്രമിച്ച ചക്രവർത്തിയോട് നേരിട്ട് ഏറ്റുമുട്ടുവാനും അംബ്രോസ് മടിച്ചില്ല.

ബസിലിക്കയുടെ കാര്യത്തിൽ വിധി പ്രസ്താവിക്കാനൊരുങ്ങിയ ചക്രവർത്തിയോട് അംബ്രോസ് പറഞ്ഞത് ഇപ്രകാരമാണ്: “വിശ്വാസവിഷയങ്ങളിൽ ക്രൈസ്തവ ചക്രവർത്തിമാരെ മെത്രാന്മാർ വിധിക്കുകയാണ് ചെയ്യുന്നത്.” തെസലോനിക്കയിൽ അനേകരെ കൂട്ടക്കൊല ചെയ്ത തെയോഡേഷ്യസ് ചക്രവർത്തിയെ പരസ്യ പ്രായശ്ചിത്തം ചെയ്യിച്ചതിനുശേഷമാണ് വിശുദ്ധൻ അദ്ദേഹത്തെ ദൈവാലയത്തിൽ പ്രവേശിപ്പിച്ചത്. വിശുദ്ധ ഗ്രന്ഥം, പൗരോഹിത്യം, കന്യാത്വം തുടങ്ങിയവയെക്കുറിച്ച് ഈടുറ്റ ഗ്രന്ഥങ്ങൾ എഴുതിയ വിശുദ്ധൻ, ഇന്നും പ്രചാരത്തിലുള്ള ഒട്ടനവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. സഭയിലെ മഹാവിശുദ്ധാരിൽ ഒരാളായ അഗസ്റ്റിന്റെ മാനസാന്തരത്തിനു കാരണക്കാരനായതും അംബ്രോസാണ്. റോമിലെ പ്രസ്സ് ബൈറ്ററായ സിംപ്ലിഷ്യനുമായി അംബ്രോസ് ദൈവശാസ്ത്രം പഠിച്ചു. പാശ്ചാത്യരാജ്യങ്ങളിൽ അപൂർവ്വമായിരുന്ന ഗ്രീക്കിനെ കുറിച്ചുള്ള തന്റെ മികച്ച അറിവ് ഉപയോഗിച്ച് അദ്ദേഹം പഴയ നിയമത്തെക്കുറിച്ചും ഗ്രീക്ക് എഴുത്തുകാരായ ഫിലോ, ഒറിജന, അത്തനാസിയസ്, ബേസിൽ എന്നിവരെക്കുറിച്ചും പഠിച്ചു. പഴയനിയമ വിശുദ്ധീകരണത്തിൽ അദ്ദേഹത്തിനുള്ള പ്രാവീണ്യം വളരെ വലുതായിരുന്നു. അനേകരെ തന്റെ പ്രസംഗങ്ങൾ വഴി അദ്ദേഹം സ്വാധീനിച്ചു.

381 ൽ 32 ബിഷപ്പുമാരുമായി നടന്ന സിനഡിൽ വിശുദ്ധൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. വിശുദ്ധൻ സഭയും സഭയ്ക്കുള്ളിൽ തന്നെ പ്രതിരോധനിരകൾ തീർക്കുകയും ചെയ്തു. തൽഫലമായി സാമ്രാജ്യത്വ ക്രമം റദ്ദാക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ മത തത്വങ്ങളിൽ സാമ്രാജ്യത്വ കോടതിക്ക് അതൃപ്തി ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹവുമായി രമ്യതയിൽ ഏവരും മുന്നോട്ടുപോയി 397 ൽ തന്റെ 57-മത്തെ വയസ്സിൽ ഇദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു. മിലാനിലെ സെന്റ് അംബ്രോജിയോ പള്ളിയിൽ വിശുദ്ധന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നു. ഇവിടെ നിരന്തരം ആരാധിക്കപ്പെടുകയും ചെയ്യുന്നു.

വിചിന്തനം: ദൈവം നിന്റെ ഹൃദയത്തെ സനേഹം കൊണ്ട് ഉജ്ജ്വലിപ്പിക്കുവാൻ നിന്റെ അയോഗ്യതയും ആവശ്യങ്ങളും അവിടുത്തെ അറിയിക്കുക.

ഇതരവിശുദ്ധർ :

  1. അനിയാനൂസ് (5-ാംനൂറ്റാണ്ട്) ചാർത്രേയിലെ ബിഷപ്പ്
  2. ചാർത്രേയിലെ മെത്രാൻ
  3. വിക്ടർ (+375)
  4. സെർവൂസ് (+484)
  5. പേഴ്‌സ്യൻ രക്തസാക്ഷി
  6. മരിയ (19-ാം നൂറ്റാണ്ട്) പോളീക്കാർപ്പും തിയഡോറും
  7. അലക്സാണ്ട്രിയായിലെ അഗാത്തോ
  8. സ്കോട്ടിലെ ബൂയിത്ത്
  9. ഫ്രാൻസിലെ മാർട്ടിൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group