തിരുസഭയുടെ വിജ്ഞാനകോശം എന്നറിയപ്പെടുന്ന വിശുദ്ധനാണ് വിശുദ്ധ ആൽബർട്ട് . ‘ ജർമ്മനിയുടെ പ്രകാശം ‘എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം 1193 – ൽ ഡൊണാവുവിലെ ലവുൻജെൻ എന്ന സ്ഥലത്താണ് ജനിച്ചത്. പാദുവായിലെ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അവിടുത്തെ രണ്ടാം ഡൊമിനിക്കൻ ജനറലിന്റെ സ്വാധീനത്താൽ 1223 – ൽ അദ്ദേഹം , പുതുതായി രൂപം കൊണ്ട സഭയിൽ ചേർന്നു. അധ്യാപന രംഗത്ത് വളരെയേറെ പ്രശോഭിച്ച ഇദ്ദേഹം 1248 – ൽ പാരീസിൽ വച്ച് ബിരുദാനന്തരബിരുദം നേടി. അരിസ്റ്റോട്ടിലിന്റെ രചനകളെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ചർച്ചകൾ സമൂഹത്തിൽ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. 1254 -ൽ ആൽബർട്ടിനെ ഡൊമിനിക്കൻ ഓർഡറിന്റെ പ്രവിശ്യയാക്കി നിയമിച്ചു. വളരെ ശ്രദ്ധയോടും കാര്യക്ഷമതയോടെ കൂടിയാണ് ഇദ്ദേഹം തന്റെ ചുമതലകൾ നിർവഹിച്ചത്. 1259 – ൽ വിശുദ്ധൻ വലൻസിയൻസിലെ ഡൊമിനിക്കന്മാരുടെ ജനറൽ ചാപ്റ്ററിൽ തോമസ് അക്വീനാസ്, മാസ്റ്റേഴ്സ് ബോണു ഷോമോ ബ്രിട്ടോ, ഫ്രോറൻഷ്യസ്, പീറ്റർ എന്നിവർ ചേർന്ന് ഡൊമിനിക്കക്കാർക്കായി ഒരു പഠന പരുപാടി സ്ഥാപിച്ചു. ദൈവശാസ്ത്രം പഠിക്കുവാൻ വേണ്ടത്ര പരിശീലനം ലഭിക്കാത്തവർക്കുള്ള ഒരു പുതുമയായി തത്വചിന്തയുടെ ഈ പഠനരീതി അവതരിപ്പിക്കപ്പെട്ടു. ഈ രീതി ഡൊമിനിക്കൻ – സ്കൊളാസ്റ്റിക് തത്വചിന്തയുടെ പാരമ്പര്യത്തിന് തുടക്കംകുറിക്കുകയായിരുന്നു. 1260 – ൽ അലക്സാണ്ടർ നാലാമൻ മാർപ്പാപ്പ അദ്ദേഹത്തെ റീജിയൻസ് ബർഗിലെ മെത്രാനായി നിയുക്തനാക്കി . എന്നാൽ, തന്നെ ഏൽപ്പിച്ച ജോലികൾ കൃത്യമായി നിർവഹിക്കുന്നതിനായി ഇദ്ദേഹം തൻറെ രാജിക്കത്ത് സമർപ്പിച്ചു. 1263 – ൽ അർബൻ നാലാമൻ മാർപ്പാപ്പ അദ്ദേഹത്തെ മെത്രാന്റെ ചുമതലകളിൽ നിന്ന് മോചിപ്പിച്ചു. എന്നാൽ ജർമ്മൻ സംസാരിക്കുന്ന രാജ്യങ്ങളിൽ എട്ടാമത്തെ കുരിശു യുദ്ധത്തെപ്പറ്റി പ്രസംഗിക്കുവാൻ ആൽബർട്ട് നിയോഗിക്കപ്പെട്ടു. ജർമ്മനിയിലെ ഏറ്റവും പഴക്കംചെന്ന സർവകലാശാലയുടെ സ്ഥാപകൻ എന്ന നിലയിൽ കൊളോണിൽ അദ്ദേഹം വളരെ പ്രശസ്തി നേടി. തോമസ് അക്വിനാസിന്റെ അധ്യാപകനായിരുന്ന ഇദ്ദേഹം വിദ്യാർഥികൾക്കിടയിൽ ചെലുത്തിയ സ്വാധീനം ചെറുതല്ല. വിശുദ്ധ ആൽബർട്ട് ശാസ്ത്രജ്ഞൻ, തത്വചിന്തകൻ, ജ്യോതിഷം, ദൈവശാസ്ത്രം, ആത്മീയ എഴുത്തുകൾ, എക്യുമെനിസം, നയതന്ത്രങ്ങൾ തുടങ്ങിയവയിലെല്ലാം വളരെ മികവു കാണിച്ചിരുന്നു. 1280 നവംബർ 15ന് ജർമ്മനിയിലെ കൊളോണിലെ ഡൊമിനിക്കൻ കോൺവെന്റിൽ വച്ച് അദ്ദേഹം മരിച്ചു. 1931 ഡിസംബർ 11ന് തന്റെ 87 ആം വയസ്സിൽ ഇദ്ദേഹം നിത്യസമാനത്തിനായി വിളിക്കപ്പെട്ടു. പീയൂസ് പതിനൊന്നാമൻ പാപ്പ ഇദ്ദേഹത്തെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. സഭയ്ക്കു ലഭിച്ച ഏറ്റവും ശ്രേഷ്ഠമായ വ്യക്തിത്വത്തിന് ഉടമയാണ് വിശുദ്ധ ആൽബർട്ട് .
ഇതര വിശുദ്ധര്‍
1. എദേസായില്‍ വച്ച് വധിക്കപ്പെട്ട അബിബൂസ
2. ടൂള്‍ ബിഷപ്പായിരുന്ന ആര്‍ണുള്‍ഫ്
3. കാഹോഴ്സു ബിഷപ്പായിരുന്ന ഡെസിഡേരിയൂസ്
4. ഫ്ലോരെന്‍സിലെ എവുജിന്‍
5. നോളെയിലെ ഫെലിക്സ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group