November 16 – വിശുദ്ധ മാർഗരറ്റ് (1046 – 1093)

വെസെക്സിലെ മാർഗരറ്റ് എന്നറിയപ്പെടുന്ന വിശുദ്ധ മാർഗരറ്റ് ജനിച്ചത് 1046 – ൽ ആണ് . ഹംഗറിയിൽ ജനിച്ച വിശുദ്ധ ‘സ്കോട്ട്ലൻഡിലെ മുത്ത് ‘ എന്നും വിളിക്കപ്പെടാറുണ്ട് . ഇംഗ്ലണ്ട് സ്വദേശമായ ഇവർ ഹംഗറിയിലെ പ്രവാസികളായിരുന്നു. 1057 – ൽ  മാർഗരറ്റും കുടുംബവും ഇംഗ്ലണ്ടിലേക്ക് മടങ്ങിയെങ്കിലും 1066 – ൽ നോർമൻ ഇംഗ്ലണ്ട് പിടിച്ചടക്കിയതിനാൽ അവർ സ്കോട്ട്‌ലൻഡിൽ താമസമാക്കി . തന്റെ ജനനസമയത്ത് പിതാവ് പലവിധ കാരണങ്ങളാൽ നാടുകടത്തപ്പെട്ട് ഒളിവിൽ കഴിയുന്ന സമയമായിരുന്നു. അതിനാൽ തന്നെ തന്റെ അമ്മയുടെയും സഹോദരങ്ങളുടെയും രക്ഷാകവചത്തിൽ അളവില്ലാത്ത ദൈവ ഭക്തിയിൽ ആണ് അവൾ വളർന്നുവന്നത്.

 വളരെ കാലങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിലെ രാജാവായ എഡ്വേർഡ് വിശുദ്ധയുടെ പിതാവിനെ തിരിച്ചു വിളിക്കുകയും അദ്ദേഹത്തിന് ഒരു ഉന്നത പദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. വിശുദ്ധയുടെ അമ്മയുടെ സഹോദരനായിരുന്നു എഡ്വേർഡ് . തന്റെ പിതാവിനൊപ്പം ഇംഗ്ലണ്ടിലെത്തിയ മാർഗരറ്റ് തന്റെ സന്തോഷകാലത്തിന് കുറഞ്ഞ ആയുസ്സേ ഉണ്ടായിരുന്നുള്ളു എന്ന് തിരിച്ചറിഞ്ഞില്ല. രോഗങ്ങളാലും പലവിധ മാനസികസംഘർഷങ്ങളാലും വളരെ വേദന അനുഭവിച്ച വിശുദ്ധയുടെ പിതാവ് വൈകാതെ തന്നെ മരണത്തിന് കീഴടങ്ങി. ഇതേത്തുടർന്നു കൂടിയാണ് കുടുംബത്തോടൊപ്പം അവൾ സ്കോട്ട്‌ലൻഡിലെത്തിയത്. തന്റെ അമ്മയുടെ നിർദ്ദേശപ്രകാരം 1069 – ൽ സ്കോട്ട്‌ലൻഡ് രാജാവായ മാൽക്കം മൂന്നാമനെ വിവാഹം ചെയ്തു. തന്റെ എട്ടു കുഞ്ഞുങ്ങളേയും ദൈവസ്നേഹത്തിലും പരസ്നേഹത്തിലും വളർത്തുവാൻ വിശുദ്ധ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

 സമ്പൽസമൃദ്ധിയുടെ നടുവിൽ പോലും യേശുവിനെ വിസ്മരിക്കാതെ വളരെ ലളിതജീവിതമാണ് വിശുദ്ധ നയിച്ചത്. സ്വർഗ്ഗകവാടം തനിക്കു മുൻപിൽ തുറക്കപ്പെടുന്നതിനായി വിശുദ്ധ തന്റെ ശരീരത്തിൽ സ്വയം മുറിവുകളുണ്ടാക്കി പ്രാർത്ഥിക്കുമായിരുന്നു. കടുത്ത ഉപവാസങ്ങളും രാത്രിയുടെ യാമങ്ങളിൽ ഉള്ള ജാഗരണ പ്രാർത്ഥനകളും വഴി തന്റെ അയൽക്കാർക്ക് സ്വർഗ്ഗ സൗഭാഗ്യം ലഭ്യമാക്കുന്നതിന് വേണ്ടി വിശുദ്ധ പ്രാർത്ഥിച്ചു.

 കാരുണ്യ പ്രവർത്തികൾക്ക് വളരെയധികം പ്രാധാന്യം നൽകിയ മാർഗരറ്റ് ദിവസം തോറും മുന്നൂറോളം പാവപ്പെട്ടവർക്ക് ഭക്ഷണം നൽകി അവരുടെ വേദനകളിൽ പങ്കുകൊണ്ട് അവരിലൊരാളായി തീർന്നു. മാർഗരറ്റിനെ സകല ജനങ്ങൾക്കും പ്രിയപ്പെട്ടതാക്കിയത് ഈ കാരണങ്ങൾ മൂലമാണ്. സ്കോട്‌ലന്റിലെ രണ്ടാം മധ്യസ്ഥയാണ് വിശുദ്ധ മാർഗരറ്റ് . 1093  – ൽ സ്കോട്ട്‌ലൻഡിലെ എഡിൻബർഗിൽ വച്ച് അവൾ മരിച്ചതായി പറയപ്പെടുന്നു.

ഇതര വിശുദ്ധര്‍

1. വെയില്‍സിലെ അഫാന്‍

2. ദക്ഷിണ ഫ്രാന്‍സിലെ ആഫ്രിക്കൂസ്

3. കാന്‍റര്‍ബറി ആര്‍ച്ചു ബിഷപ്പായിരുന്ന ആല്‍ഫ്രിക്ക്

4. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ എല്‍പീഡിയൂസു, മാര്‍സെല്ലൂസ്, എവുസ്റ്റോക്കിയൂസു

5. ലിയോണ്‍സു ബിഷപ്പായിരുന്ന എവുക്കേരിയൂസ്

6. വാന്നെസു ബിഷപ്പായിരുന്ന ഗോബ്രെയിന്‍


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group