സെപ്റ്റംബർ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ..

കുരിശുദ്ധാരണ തിരുന്നാൾ’, ‘കുരിശുയർത്തൽ തിരുന്നാൾ’, ‘വിശുദ്ധ കുരിശ് തിരുന്നാൾ’, ‘വിശുദ്ധ റൂഡ് തടി തിരുന്നാൾ’, ‘റൂഡ്തടി കുർബ്ബാന തിരുന്നാൾ’ എന്നിങ്ങനെയെല്ലാം ഈ ദിനം വിളിക്കപ്പെട്ടിരുന്നു. കുരിശ് പ്രാർത്ഥനാ ക്രമം ഒരു വിജയാഹ്ലാദത്തിന്റെ ആരാധനാക്രമമാണ്‌. പഴയ നിയമത്തിൽ മോശ മരത്തൂണിൽ പിച്ചള സർപ്പത്തെ ഉയർത്തിയത്, പുതിയ നിയമത്തിൽ യേശു മരക്കുരിശിൽ ഉയർത്തപ്പെട്ടതിന്റെ ‘മുൻനിഴൽ’ ആണ്‌. ക്രിസ്തുവിനെ അനുഗമിക്കുവാൻ, നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണമെന്ന്‍ ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ആ മരണം കുരിശിൽ ആണെങ്കിൽ പോലും. അപ്പോൾ നാം കുരിശിലെ ക്രിസ്തുവിനെപ്പോലെ ആയിത്തീരും.

നമ്മുടെ ദേഹിയും ആത്മാവും, ദൈവത്തിൽ ഉറപ്പിക്കുന്നതിനാണ്‌, നാം പ്രാർത്ഥനക്ക് മുമ്പ് കുരിശ് വരക്കുന്നത്. ദൈവത്തോട് ചേർന്നിരിക്കുന്നതിനാണ്‌ നാം പ്രാർത്ഥനക്ക് ശേഷം കുരിശ് വരക്കുന്നത്. പരീക്ഷയിലും, പരിശോധനയിലും, നമ്മുടെ ശക്തിയും രക്ഷയും ഈ കുരിശ് വരയിലാണ്‌. വീണ്ടെടുപ്പിന്റെ പൂർണ്ണതയും, നാം ക്രിസ്തുവിന്റെ സ്വന്തമെന്ന് സൂചിപ്പിക്കുന്നതിനുമാണ്‌, മാമോദീസയിൽ നാം കുരിശ് വരയാൽ മുദ്രണം ചെയ്യപ്പെടുന്നത്. കൂടെ കൂടെ നമുക്ക് കുരിശിലേക്ക് നോക്കാം. നമ്മുടെ ദേഹവും, ദേഹിയും, മനശക്തിയും, ചിന്തയും എല്ലാം കുരിശിന്റെ ചുവട്ടിലേക്ക് സമര്‍പ്പിക്കാം..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group