ചെന്നൈ മേയറായി ദളിത് ക്രിസ്ത്യൻ വനിത. ആശംസകൾ അറിയിച്ച് തമിഴ്നാട് ബിഷപ്സ് കൗൺസിൽ..

ചെന്നൈ: ചെന്നൈ നഗരത്തിന്റെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട പ്രിയ രാജന് എല്ലാവിധ ആശംസകളും അറിയിച്ച് തമിഴ്നാട് ബിഷപ്സ് കൗൺസിൽ.

ചെന്നൈയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പ്രിയ. . മാർച്ച് നാലിനാണ് നഗരത്തിന്റെ 49 -ാമത് മേയറായി 28 വയസ്സുള്ള പ്രിയ ചുമതലയേറ്റത്.

ദളിത് സമൂഹത്തിന് മുഴുവൻ അഭിമാനിക്കാവുന്ന നിമിഷമാണ് ഇതെന്ന് തമിഴ്നാട്ബിഷപ്കൗൺസിൽ മുൻ വക്താവ് ഫാ. വിൻസെന്റ് പ്രതികരിച്ചു.

തമിഴ്നാടിന്റെ രാഷ്ട്രീയചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് പ്രിയ രാജന്റെ മേയർസ്ഥാനമെന്ന് കപ്പൂച്ചിൻ വൈദികൻ ഫാ. കുളാന്തി സ്വാമി അഭിപ്രായപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group