ദളിത് ക്രൈസ്തവ സഹോദരങ്ങളെ സഭയോടു ചേർത്തു നിർത്തേണ്ടത് നമ്മുടെ കടമയാണെന്ന് ഓർമിപ്പിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എൻജിനിയറിംഗ് കോളജില്‍ നടന്ന കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ എസ്സി, എസ്ടി, ബിസി വിഭാഗം കമ്മീഷന്റെ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ പുളിക്കൽ.
ക്രിസ്തുമതത്തിൽ ജാതി വ്യവസ്ഥയില്ലെന്ന ചിന്തയാണ് ദളിതർ ക്രിസ്തുമതത്തിൽ ചേരാൻ കാരണം. ദളിതരെ മുഖ്യധാരയിലെത്തിക്കാൻ ശാക്തീകരണ പ്രക്രിയ ഇനിയും തുടരണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
കമ്മീഷന് ചെയർമാന് മാര്‍ ജേക്കബ് മുരിക്കന്‍ അധ്യക്ഷത വഹിച്ചു. കമ്മീഷന് സെക്രട്ടറി ഫാ. ജോസ് വടക്കേക്കുറ്റ്, ഡിസിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് ഡയറകടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, മുന്‍ സംസ്ഥാന ഡയറക്ടര്‍ ഫാ. ജോണ്‍ അരീക്കല്‍, ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ ഫാ. ജോൺസൺ ചാലയ്ക്കൽ, കോതമംഗലം രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കനിമറ്റത്തിൽ, തിരുവനന്തപുരം ലാറ്റിൻ അതിരൂപത ഡയറക്ടർ ഫാ. ജോൺ ഡാൽ, വിജയപുരം രൂപത ഡയറക്ടർ ഫാ. ജോസഫ് തറയിൽ, കണ്ണൂർ രൂപത ഡയറക്ടർ ഫാ. തോമസൺ കൊട്ടിയത്ത്, കൊല്ലം രൂപത ഡയറക്ടർ ഫാ. അരുൺ ആറാടൻ, ഡിസിഎംഎസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group