അവകാശ സംരക്ഷണത്തിനുവേണ്ടി പ്രതിഷേധ മാർച്ച് നടത്തി ദളിത് ക്രിസ്ത്യാനികൾ

തമിഴ്നാട്:ദളിത് വിഭാഗത്തിൽപ്പെട്ട ക്രിസ്ത്യാനികൾ നേരിടുന്ന വിവേചനത്തിനെതിരെ തമിഴ്നാട് കുംഭകോണം രൂപത പ്രതിഷേധ മാർച്ച് നടത്തി.ദളിതർക്ക് തുല്യ പൗരന്മാരായി കണക്കാക്കണമെന്നും താങ്കൾക്ക് ഭരണ ഘടന വാഗ്‌ദാനം നൽകുന്ന മൗലിക അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ മാർച്ച് നടത്തിയത്.കുംഭകോണം രൂപത ബിഷപ്പ് ആന്റണി ഫ്രാൻസിസ് പദവിയിൽ നിന്ന് വിരമിക്കുന്നതിനാൽ പുതുതായി ഒരു ദളിദ് ബിഷപ്പിനെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എട്ട് ദളിത് ഗ്രൂപ്പുകൾ ഒപ്പിട്ട മെമ്മോറാണ്ടം രൂപത ബിഷപ്പിനും മറ്റ് ഉദ്യോഗസ്ഥർക്കും കൈമാറി .കഴിഞ്ഞ ദശകങ്ങളിലായി സമൂഹത്തിലും സഭയിലും ദളിത് ക്രൈസ്തവർ വിവേചനം നേരിടുന്നുവെന്ന് ദളിത് സംഘടന പ്രസിഡന്റ് പിതുതലൈ തമിഴ് പുലി ഗൾ കാച്ചി അഭിപ്രായപ്പെട്ടു .
സർക്കാർ നിയമിച്ച വിവിധ കമ്മീഷനുകൾ ദളിതരെ പട്ടികജാതി പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.എന്നാൽ ഹിന്ദു സമുദായത്തിലെ തന്നെ ഏറ്റവും താഴ്ന്ന വിഭാഗമായി പരിഗണിക്കപ്പെടുന്ന ദളിതർക്കെതിരെ ഇപ്പോഴും പീഡനങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group