പോലീസ് കസ്റ്റഡിയിൽ ദളിത് യുവതിയുടെ മരണം:പ്രതിഷേധം ശക്തം

തെലുങ്കാനയിൽ പോലീസ് കസ്റ്റഡിയിൽ വെച്ച്
ദളിത് ക്രിസ്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
തെലുങ്കാനയിലെ യാദാദ്രി ബോൺഗിർ ജില്ലയിലാണ് സംഭവം നടന്നത്. മോഷണ ശ്രമം നടത്തിയെന്ന് വീട്ടുടമസ്ഥന്റെ പരാതിയിൽ കസ്റ്റഡിയിലെടുത്ത ദളിത് വിഭാഗത്തിൽ പെട്ട വീട്ടുജോലിക്കാരിയായ മറിയാമ്മയാണ് പൊലീസ് സ്റ്റേഷനിൽ വെച്ച് മരണപ്പെട്ടത്.
എന്നാൽ പൊലീസ് മർദ്ദനത്തെ തുടർന്നാണ് മറിയാമ്മ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന ദളിത് വിഭാഗത്തിൽ പെട്ടവർക്ക് നേരെ ദുഷ്പ്രചരണങ്ങൾളും ആരോപണങ്ങളും ആക്രമണങ്ങളും സർവ്വ സാധാരണമാണെന്നും അമേരിക്കയിൽ കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ട സംഭവത്തിൽ ബ്ലാക്ക് ലൈവ്സ് മാറ്റർ എന്ന പേരിൽ ക്യാംപെയിൻ ആരംഭിച്ചത് പോലെ ഇന്ത്യയിൽ ദളിത് വിഭാഗത്തിലെ സംരക്ഷണത്തിനു മറിയാമ്മയ്ക്ക് നീതി ലഭിക്കാനും വേണ്ടി ദളിത് ലൈവ്സ് മാറ്റർ എന്ന പേരിൽ ക്യാമ്പയിൻ നടത്തുമെന്നും ഇന്ത്യൻ ബിഷപ്പ്സ് ഓഫീസ് ഓഫ് ദളിത് ആൻഡ് ബാക്ക് വേർഡ് ക്ലാസ്സ് മുൻ സെക്രട്ടറി ഫാദർ ദേവസഹായം രാജ് പറഞ്ഞു .സമൂഹത്തിന്റെ ഉന്നത വിഭാഗങ്ങളുടെ പീഡനങ്ങളിൽ നിന്ന് ദളിതരെ സംരക്ഷിക്കുവാൻ ഇനിയും ശബ്ദമുയർത്തിയി ല്ലെങ്കിൽ ദളിതർ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങൾ ഭാവിയിൽ വലുതായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
മറിയാമ്മയ്ക്ക് നീതി ലഭിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group