മക്കളോടുള്ള അമിതമായി കരുതൽ അവരുടെ ക്രിയാത്മകഥയെ തകർക്കുമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.ദൈവത്തിൻ്റെ പ്രവർത്തനരീതിയെക്കുറിച്ച് ചിന്തിക്കുവാനും മാതാപിതാക്കളോട് പാപ്പാ ആഹ്വാനം ചെയ്തു.
ലോക മാതൃ-പിതൃദിനം ആഘോഷിച്ച അവസരത്തിൽ ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശത്തിൽ ആണ് അദ്ദേഹം ഇപ്രകാരം മാതാപിതാക്കളോട് ആഹ്വാനം ചെയ്തത്.
“ദൈവം അമിതമായി സംരക്ഷിക്കുന്നില്ല. അവൻ അവരെ വിശ്വസിക്കുകയും ഓരോരുത്തരെയും ജീവിതത്തിലേക്കും ദൗത്യത്തിലേക്കും വിളിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൻ്റെ സങ്കീർണ്ണതയിലും ആശയക്കുഴപ്പത്തിലും തങ്ങളുടെ മക്കൾക്ക് സ്വയം അതിജീവിക്കുവാൻ കഴിയില്ലെന്ന് മാതാപിതാക്കൾ ഭയപ്പെടുന്നു. ഈ ഭയം ചില മാതാപിതാക്കളെ ഉത്കണ്ഠാകുലരാക്കുന്നു. അത് അവരിൽ കുട്ടികളോടുള്ള കരുതൽ അമിതമാക്കുന്നു. ഇത് പുതിയ ജീവിതങ്ങളെ ലോകത്തിലേക്ക് കൊണ്ടുവരാനുള്ള അവരുടെ ആഗ്രഹത്തെ തടയുന്നു” പാപ്പാ കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m