പഠനങ്ങളിലും പരീക്ഷകളിലും വിദ്യഭ്യാസം ചുരുങ്ങുന്നത് അപകടം : മാർപാപ്പാ

ജ്ഞാനത്തിൻറെയും വിജ്ഞാനത്തിൻറെയും ഒരു സമൂഹമെന്ന നിലയിൽ സർവ്വകലാശാല വിദ്യഭ്യാസത്തെ, പാഠങ്ങളുടെ പഠനം, പരീക്ഷകൾ എന്നിവയുടെ നിർവ്വഹണത്തിലേക്കു ചുരുക്കുന്ന അപകടസാധ്യത ഒഴിവാക്കണമെന്ന് മാർപ്പാപ്പാ.

ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള റോമൻ കൂരിയാ വിഭാഗത്തിൻറെ അസാധാരണ സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുക്കുന്നവരടങ്ങിയ അമ്പതോളം പേരെ വെള്ളിയാഴ്ച (30/08/24) വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ ഫ്രാൻസീസ് പാപ്പാ, ഈ സമ്മേളനം, റോമിലെ ഉർബനിയാന പൊന്തിഫിക്കൽ സർവ്വകലാശാലയുടെ അനന്യത, ദൗത്യം, പ്രതീക്ഷകൾ, ഭാവി എന്നിവയെക്കുറിച്ച് ചർച്ചചെയ്യുന്നത് അനുസ്മരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു.

ഈ കലാലയത്തിൻറെ വിളിയും അനന്യതയും അതിൻറെ ദൗത്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നുവെന്നും ഈ സർവ്വകലാശാലയിലെ പരിശീലനവും അദ്ധ്യാപനവും ഗവേഷണവും അതിൻറെ ചേതനയും സകലരോടും സുവിശേഷം അറിയിക്കുകയെന്ന കടമയുടെ ഭാഗമാണ് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഈ സർവ്വകലാശാലയുടെ സ്ഥാപകലക്ഷ്യവും മൂല്യങ്ങളും എന്നും പ്രസക്തങ്ങളാണെന്നും ഈ പൈതൃകം ഇന്നിൻറെ യാഥാർത്ഥ്യങ്ങൾ സഭയുടെയും ലോകത്തിൻറെയും മുന്നിൽ വയ്ക്കുന്ന പ്രശ്നങ്ങൾക്കുള്ള ഉത്തരമായി വിവർത്തനം ചെയ്യപ്പെടേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m