സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് മാർ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചത്: മാർ ജേക്കബ് മുരിക്കൻ

സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്ന് പാലാ രൂപത സഹായ മാർ ജേക്കബ് മുരിക്കൻ. ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ലന്നും,എല്ലാ മനുഷ്യർക്കും ബാധകമായ പൊതുസാഹചര്യമാണെന്നും,സമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്മാരെയും നിഷ്പ്രഭരാക്കി മതങ്ങളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവ്ര മൗലികവാദങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനവും നടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ് അദ്ദേഹം ഉദ്ബോധിപ്പിച്ചതെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.

എല്ലാ മതങ്ങളെയും തന്റെ ഹൃദയത്തിൽ സ്വന്തമായി സൂക്ഷിച്ച് സ്നേഹിക്കുന്ന മാനവികതയുടെ വലിയ മനുഷ്യ വ്യക്തിത്വമാണ് മാർ ജോസഫ് കല്ലറങ്ങാട്ട്. ആരെയും വേദനിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. ആരും വേദനിപ്പിക്കരുതെന്ന ഹൃദയാഭിലാഷമാണ് അദ്ദേഹം നൽകിയത്. തിന്മയുടെ വേരുകൾ പിഴുതെറിയാനുള്ള സമൂഹത്തിന്റെ കടമ അദ്ദേഹം നമ്മെ ഓർമ്മിപ്പിച്ചു. തെറ്റിദ്ധാരണാജനകമായ പ്രചരണങ്ങൾ അവസാനിപ്പിക്കുകയും പരസ്പരം തിരുത്തി സഹോദരങ്ങളെപോലെ നമുക്ക് ജീവിക്കുകയും ചെയ്യണമെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group