ലോക യുവജനസംഗമത്തിന്റെ തിയതികൾ പ്രഖ്യാപിച്ചു..

പോർച്ചുഗൽ: 2023 നടക്കാനിരിക്കുന്ന ലോക യുവജന ദിനത്തിന്റെ തീയതികൾ പ്രഖ്യാപിച്ചു.ഒക്‌ടോബർ ഒന്നുമുതൽ ആറുവരെയുള്ള തിയതികളിലാണ്, പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ ആഗോള കത്തോലിക്കാ യുവജനസംഗമം നടക്കുക.

ലോക യുവജന സംഗമത്തിന്റെ സംഘാടക സമിതി ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് തിയതി പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തിൽ ഒരിക്കൽ ക്രമീകരിക്കുന്ന ലോക യുവജനസംഗമം 2022 ഓഗസ്റ്റിൽ നടത്തേണ്ടതായിരുന്നു. മഹാമാരിമൂലം ഇത് 2023ലേക്ക് മാറ്റിവെക്കാൻ കഴിഞ്ഞവർഷംതന്നെ തീരുമാനിച്ചെങ്കിലും തിയതികളെ കുറിച്ചുള്ള അനിശ്ചിതത്വമുണ്ടായിരുന്നു.

ലോഗോ, തീം സോംഗ് എന്നിവയുടെ റിലീസിങ്ങിനു പിന്നാലെ തിയതി ഔദ്യോഗികമായി പ്രഖ്യാപിതമായതോടെ വലിയ ആവേശത്തിലാണ് ലോകമെമ്പാടുമുള്ള കത്തോലിക്കാ യുവജന കൂട്ടായ്മകൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group