രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനാദിനം ആചരിക്കാൻ ഇടയലേഖനവുമായി ലത്തീൻ അതിരൂപത.
മതധ്രുവീകരണം രാജ്യത്തെ സാമൂഹിക സൗഹാർദ്ദം തകർക്കുകയും ജനാധിപത്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നതായി ലത്തീൻ അതിരൂപതയുടെ ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുകയും ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും നേരെ ആക്രമണങ്ങളും ഭീഷണിയും പതിവ് സംഭവമായി മാറുകയും ചെയ്യുന്നതായും ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഉപവാസ പ്രാർത്ഥനാദിനം ആചരിക്കും. ഇന്ത്യൻ കത്തോലിക്കാ സഭ ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയും പ്രാർത്ഥനാദിനം ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് അതിരൂപതാ മെത്രാപോലീത്താ ഡോ. തോമസ് ജെ. നെറ്റോയുടെ ഇടയലേഖനം ഇന്നലെ പള്ളികളിൽ വായിച്ചു.
2014 ൽ ക്രൈസ്തവർക്കു നേരെ 147 അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ ഇത് 687 ആയി. ഈ പശ്ചാത്തലത്തിലാണ് ‘ഉപവാസ പ്രാർത്ഥനാദിനം’ ആചരിക്കുന്നത്. എല്ലാ ഇടവകകളിലും കുരിശിൻ്റെ വഴിക്കു ശേഷം ഒരു മണിക്കൂർ ദിവ്യകാരുണ്യ ആരാധന സംഘടിപ്പിക്കണം. മുതിർന്ന വിശ്വാസികൾ ഒരു നേരം ആഹാരം ഉപേക്ഷിച്ച് ഉപവസിക്കണമെന്നും ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group