റാവൂസ് എന്ന സിവില്‍ സര്‍വ്വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തിന് പിന്നാലെ കോച്ചിങ് സെന്ററുകള്‍ പൂട്ടിച്ചു.
കോച്ചിങ് സെന്ററുകളില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പരിശോധന നടത്തി. ബേസ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന 13 കോച്ചിംഗ് സെന്ററുകളാണ് പൂട്ടിച്ചത്. ചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി.
അപകടത്തിന് കാരണം അനാസ്ഥയാണെന്നും ചട്ടങ്ങള്‍ പാലിക്കാതെയാണ് റാവൂസ് ഐഎഎസ് സ്റ്റഡി സര്‍ക്കിള്‍ പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. ലൈബ്രറിയില്‍ വന്ന വിദ്യാര്‍ഥികളാണ് ഇന്നലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചത്. റാവൂസ് സ്റ്റഡി സര്‍ക്കിളില്‍ ലൈബ്രറി പ്രവര്‍ത്തിച്ചത് ബേസ്‌മെന്റിലായിരുന്നു. എന്നാല്‍ ബേസ്‌മെന്റില്‍ പാര്‍ക്കിങ്ങിനും സാധനങ്ങള്‍ സൂക്ഷിക്കാനും മാത്രമാണ് അനുമതിയുള്ളത്. ഇക്കാര്യം വ്യക്തമാക്കുന്ന കെട്ടിടത്തിന്റെ ഫയര്‍സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് പുറത്ത് വന്നു.
കനത്ത മഴയ്ക്ക് പിന്നാലെയാണ് ഡല്‍ഹി ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറിയത്. അപകടത്തില്‍ എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍, തെലങ്കാന സ്വദേശി താനിയ സോണി, യുപി സ്വദേശി ശ്രേയ യാദവ് എന്നിവരാണ് മരിച്ചത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തില്‍ മുങ്ങുകയായിരുന്നു. വെള്ളം കയറുമ്ബോള്‍ 40 വിദ്യാര്‍ത്ഥികള്‍ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളാണ് ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചത്.
ദേശീയ ദുരന്ത നിവാരണ സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തി. സംഭവത്തില്‍ അന്വേഷണം നടത്തി 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി അതിഷി മര്‍ലേന നിര്‍ദേശം നല്‍കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m