വിഴിഞ്ഞം പ്രശ്നവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതാ പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചർച്ച സമവായമാകാതെ പിരിഞ്ഞു. നാലാം ഘട്ട ചർച്ചയാണ് ഇന്നലെ നടത്തിയത്.
ചർച്ചയിൽ കൃത്യമായ തീരുമാനമാകുന്നില്ലെന്നും, സമരം സംസ്ഥാന വ്യാപകമാക്കുമെന്നും സമരസമിതി ജനറൽ കണ്‍വീനറും വികാരി ജനറാളുമായ മോണ്‍. യൂജിൻ എച്ച്. പെരേര പറഞ്ഞു.
സർക്കാർ ഉറപ്പു നൽകുന്നതല്ലാതെ ഉത്തരവുകളിറക്കുന്നില്ല. സമരസമിതി ഉന്നയിച്ച ആവശ്യങ്ങളിലൊന്നും തീരുമാനമായില്ല. മുഖ്യമന്ത്രി ക്യാമ്പുകളിൽ കഴിയുന്നവരെ വിളിച്ചുകൂട്ടി 5500 രൂപ വീതം നൽകി സമരം തീർക്കാനാണു ശ്രമിച്ചത്.
ധനസഹായ വിതരണം നടത്തുന്ന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മത്സ്യത്തൊഴിലാളികളെ ആക്ഷേപിക്കുന്ന രീതിയിലാണു പ്രതികരിച്ചത്. സമരം സംസ്ഥാന വ്യാപകമാകുകയാണ്. മൂലന്പള്ളി, കൊച്ചി, കൊല്ലം എന്നിവിടങ്ങളിൽ പ്രതികരണമുണ്ടായ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സമരക്കാർ ഉന്നയിച്ച ഏഴു കാര്യങ്ങൾ പരിശോധിച്ചതായും ഇതിൽ മണ്ണെണ്ണ സബ്സിഡി നൽകുന്ന വിഷയം കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണെന്നും മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു. തുറമുഖനിർമാണം നിർത്തിവയ്ക്കാനാകില്ലെന്നു ചർച്ചയിൽ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ ആന്റണി രാജു, കെ. കൃഷ്ണൻകുട്ടി എന്നിവരും ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group