1854 ഡിസംബര്‍ 8ന് വാഴ്ത്തപ്പെട്ട പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പായാണ് മറിയത്തോടുള്ള ദൈവത്താല്‍ വെളിവാക്കപ്പെട്ട വിശ്വാസ പ്രമാണം പ്രഖ്യാപിച്ചത്.
ഇതിന്‍ പ്രകാരം “കന്യകാ മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച നിമിഷം മുതല്‍, മനുഷ്യവംശത്തിന്റെ രക്ഷകന്‍ എന്ന നിലയിലുള്ള യേശുവിന്റെ യോഗ്യതകളെപ്രതിയുള്ള ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ ആദ്യപാപത്തിന്റെ കറകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു” (Denz.-Schonm, 2083).
ഈ ഔദ്യോഗിക പ്രഖ്യാപനത്തിന് വലിയ പഴക്കമൊന്നുമില്ലെങ്കിലും, ഇക്കാര്യത്തിലുള്ള വിശ്വാസവും ആരാധനരീതികളും വളരെ പഴക്കമുള്ളതാണ്. ഇതിനു പുറമേ, നാല് വര്‍ഷത്തിനു ശേഷം കന്യകാ മറിയം ലൂര്‍ദിലെ വിശുദ്ധ ബെര്‍ണാഡറ്റിനു പ്രത്യക്ഷപ്പെട്ട് ‘ഞാന്‍ നിര്‍മ്മല ഗര്‍ഭവതി’ എന്നരുളി ചെയ്തുകൊണ്ട് ഈ പ്രമാണത്തിന്റെ വിശ്വാസ്യത സ്ഥിരീകരിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മക്ക് ലഭിച്ച ഈ പ്രത്യേക ദൈവനിയോഗം മൂലം – എല്ലാ മനുഷ്യരും അവര്‍ ഗര്‍ഭത്തില്‍ രൂപം പ്രാപിക്കുന്നത് മുതല്‍ ആദിപാപത്തില്‍ പങ്കാളികളാകുന്നതില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നതിന് കാരണമാകുന്നു – ഇത് പരിശുദ്ധ ത്രിത്വത്തിന്റെ രക്ഷാകര പദ്ധതിയെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു.
ഏകവും-ത്രിത്വൈകവുമായ ദൈവം ആദ്യം മുതലേ തന്നെ പാപികളായ മനുഷ്യകുലത്തെ വീണ്ടെടുക്കുവാന്‍ ഭാവിയില്‍ അവതാരം കൊള്ളുന്നതിനായി പദ്ധതിയിട്ടിരുന്നു. അതിനാല്‍ ദൈവം കന്യകാമറിയത്തെ തിരഞ്ഞെടുക്കുകയും അവളിലൂടെ അവതരിച്ച രക്ഷകന്‍ വഴി സൃഷ്ടിയുടെ യഥാര്‍ത്ഥ മഹത്വം പുനസ്ഥാപിക്കുകയും ചെയ്യുവാന്‍ വേണ്ടിയായിരുന്നു ഇത്. ഇക്കാരണത്താല്‍ തന്നെ ഇന്നത്തെ സുവിശേഷത്തിലെ രണ്ടാമത്തെ വായനയില്‍ ദൈവം തന്റെ തിരുമുന്‍പില്‍ നമ്മെ വിശുദ്ധിയുള്ളവരും നിര്‍മ്മലരായവരും ആയി കാണുവാന്‍ ആഗ്രഹിക്കുന്നു എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ജന്മനാലുള്ള നമ്മുടെ വിശുദ്ധി വീണ്ടെടുക്കുവാനാവാത്ത വിധം നഷ്ടപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, നിര്‍മ്മല മാതാവിലൂടെ, ദൈവം നമുക്ക് നല്‍കിയ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗം മൂലം വരുത്തിവച്ച നാശത്തിന് ഒരു ശാശ്വത പരിഹാരം കാണുകയും പ്രതീക്ഷയറ്റ വിധം നഷ്ടപ്പെട്ട നമ്മുടെ ജന്മനാലുള്ള യഥാര്‍ത്ഥ വിശുദ്ധി തിരികെ തരികയും ചെയ്തിരിക്കുന്നു. മറിയത്തിന്റെ ദിവ്യമായ മാതൃത്വത്തിന്റെ നേരിട്ടുള്ള ഫലമാണ് പരിശുദ്ധാത്മാവിനാലുള്ള അവളുടെ നിര്‍മ്മല ഗര്‍ഭധാരണം. അവോസ്ടയിലെ വിശുദ്ധ അന്‍സ്ലേം ഇപ്രകാരം എഴുതി: നിശ്ചയമായും കന്യകാ മാതാവ് ദൈവീക വിശുദ്ധിയില്‍ അനുഗ്രഹീതയാക്കപ്പെട്ടിരിക്കുന്നുവെന്നുള്ളത് യുക്തിസഹമാണ്. ഇതിനേക്കാളും മഹനീയമായൊരു ഗര്‍ഭം ധരിക്കല്‍ കാണുവാന്‍ സാധ്യമല്ല.
പിതാവായ ദൈവം തന്റെ സാദൃശ്യത്തിലുള്ള ഏക മകനെ പിതാവായ ദൈവത്തിന്റെയും കന്യകയുടേയും പുത്രനായി ജനിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു.’ (De conceptu virginali et originali peccato, XVIII). ദൈവീക മാതൃത്വം എന്ന വിശേഷഭാഗ്യവും മറിയത്തിന്റെ നിര്‍മ്മല ഗര്‍ഭധാരണവും തമ്മിലുള്ള ബന്ധത്തിന്റെ ഫലമാണ് തിരുസഭയില്‍ അവള്‍ക്കുള്ള പ്രതാപം. സ്വര്‍ഗ്ഗത്തില്‍ സഭയുടെ ഒരുത്തമ പ്രതീകമാണ് പരിശുദ്ധ മറിയം, അവളിലൂടെ പുതുതായി വിജയകിരീടം ചൂടിയ ജെറുസലേം, അവിടെ ഒരു വേദനയോ മരണമോ ഉണ്ടായിരിക്കുകയില്ല. ഇതുകൊണ്ടാണ് ഇന്നത്തെ ആമുഖത്തില്‍ ഇപ്രകാരം ഉരുവിടുന്നത്: ‘..നിന്റെ മകന്റെ മാതാവാകാന്‍ യോഗ്യതയുള്ളവളാണ് അവള്‍, സഭയോടുള്ള നിന്റെ കാരുണ്യത്തിന്റെ അടയാളം നല്‍കപ്പെട്ടു കഴിഞ്ഞു, തിരുസഭ ക്രിസ്തുവിന്റെ മണവാട്ടിയായിരിക്കുമെന്നത് വളരെ മനോഹരമായിരിക്കുന്നു.
സ്വര്‍ഗ്ഗത്തില്‍ മറിയം വെറുമൊരു അനുയായി മാത്രമായിരിക്കുകയില്ല, മറിച്ച് അവളുടെ മകന്റെ മുന്‍പില്‍ ഏറ്റവും മഹത്വമുള്ളവള്‍ ആയിരിക്കും. അവള്‍ ദൈവത്തിന്റെ അമ്മയാണ്, എപ്പോഴും ആയിരിക്കുകയും ചെയ്യും, തിരുസഭയുടെ അമ്മ, മാലാഖമാരുടെയും വിശുദ്ധരുടേയും പരിശുദ്ധ രാജ്ഞീ. അതിനാല്‍ വിശുദ്ധ കുര്‍ബ്ബാനയുടെ അവതാരികയില്‍ ഇപ്രകാരം കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. “നിന്റെ പക്കല്‍ ഞങ്ങളുടെ വക്താവായിരിക്കുവാനും, വിശുദ്ധിയുടെ മാതൃകയായിരിക്കുവാനും നീ അവളെ സകല സൃഷ്ടികളില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നു.”
രക്ഷകന്റെ അമ്മയാകാന്‍ നിയോഗം ലഭിച്ചവള്‍ എന്ന കാരണത്താല്‍ തന്നെ മറിയം നിര്‍മ്മലയായിരുന്നു. യഥാര്‍ത്ഥ വിശുദ്ധിയുടെ അനുഗ്രഹം കൂടാതെ ധന്യതയുടെ പൂര്‍ത്തീകരണവും അവള്‍ക്ക് ലഭിച്ചിരുന്നു. ഈ അനുഗ്രഹം ദൈവീക പ്രാസാദത്താല്‍ ഒരിക്കല്‍ നമുക്കും സ്വീകരിക്കുവാന്‍ കഴിയും എന്ന് പ്രതീക്ഷിക്കാം. നിര്‍മ്മലയായ മറിയം നന്മനിറഞ്ഞവള്‍ ആയിരുന്നു. അവള്‍ യേശുവിന്റെ വെറുമൊരു അനുയായി മാത്രമല്ല, ദൈവപ്രസാദത്താല്‍ പാപത്തിന്റെ ചങ്ങല പൊട്ടിച്ചെറിഞ്ഞവള്‍ ആയിരുന്നു. പരിശുദ്ധ ത്രിത്വത്തിന്റെ വിളനിലമായിരുന്നു പരിശുദ്ധ മറിയം (St Thomas Aquinas, Exposito Salutationis Angelicae, I). നിര്‍മ്മലയായവള്‍, നമ്മളും ഒരിക്കല്‍ ആയിതീരും എന്ന് നാം ആഗ്രഹിക്കുന്ന സഭയിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ അമ്മയും, രാജ്ഞിയും, എന്ന് നാം ഒരിക്കല്‍ വളരെ സന്തോഷത്തോടും ആനന്ദത്തോടും കൂടി തിരുമുന്‍പില്‍ പാടും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group