ഫ്രാന്‍സിലെ ബര്‍ഗുണ്ടിയിലെ ഭരണസഭയുടെ അദ്ധ്യക്ഷനായിരുന്നു വിശുദ്ധയുടെ പിതാവ്, കൂടാതെ ഹെന്‍റി നാലാമന്റെ വിജയത്തിനു കാരണമായ ഉടമ്പടിയുടെ കാലത്ത് അദ്ദേഹം റോയലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായിരുന്നു. വിശുദ്ധ 1592-ല്‍ ബാരോണ്‍ ഡെ ചാന്റലിന്റെ പത്നിയായി ബൗര്‍ബില്ലിയിലുള്ള തെഫ്യൂഡല്‍ കൊട്ടാരത്തില്‍ താമസമാക്കി. സഹനമനുഭവിക്കുന്ന ക്രിസ്തു വിശ്വാസികളെ പരിചരിക്കുന്ന വേളകളില്‍ ഒന്നിലധികം പ്രാവശ്യം ദൈവം വിശുദ്ധയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതായി കാണുവാന്‍ കഴിയും. വിശുദ്ധയെ കുറിച്ച് വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിന്റെ പ്രശംസാ ഗ്രന്ഥങ്ങളില്‍ ബൗര്‍ബില്ലിയില്‍ വിശുദ്ധയുടെ ജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് ഇപ്രകാരം പറഞ്ഞിട്ടുള്ളതായി കാണാം.
1601-ലെ ഒരു വെടിവെപ്പില്‍, വിശുദ്ധയെ തന്റെ 28-മത്തെ വയസ്സില്‍ വിധവയാക്കികൊണ്ട് ബാരോണ്‍ ഡെ ചാന്റല്‍ ആകസ്മികമായി മരണപ്പെട്ടു. ഹൃദയം തകര്‍ന്ന വിശുദ്ധ കന്യകാവൃതം സ്വീകരിക്കുവാന്‍ തീരുമാനമെടുത്തു. അവളുടെ എല്ലാ പ്രാര്‍ത്ഥനകളിലും അവള്‍ ദൈവത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അപേക്ഷിച്ചു. അവളുടെ പ്രാര്‍ത്ഥന കേട്ട ദൈവം ഒരു ദര്‍ശനത്തില്‍ ദൈവം അവള്‍ക്കായി കാത്തു വച്ചിരിക്കുന്ന അവളുടെ ആത്മീയ നിയന്താവിനെ കാണിച്ചുകൊടുത്തു. തന്റെ മക്കളുടെ സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനായി വിശുദ്ധ മോന്തെലോണിലുള്ള അവളുടെ ഭര്‍ത്താവിന്റെ പിതാവിന്റെ പക്കല്‍ പോയി അവിടെ താമസമാക്കി. അദ്ദേഹമാകട്ടെ കര്‍ക്കശക്കാരിയും ദുഷ്ടയുമായ ഒരു ദാസിയാല്‍ നയിക്കപ്പെടുന്നവനായിരുന്നു. എന്നാല്‍ അവള്‍ അത് വളരെ ക്ഷമയോടും മാന്യതയോടും കൂടി ഏഴു വര്‍ഷത്തോളം സഹിച്ചു. അവസാനം അവളുടെ നന്മ ആ വൃദ്ധന്റെയും ദാസിയുടെയും ദുഷ്ടലാക്കിനുമേല്‍ വിജയം നേടി.
1604-ലെ നോമ്പ് കാലത്ത് അവള്‍ ദിജോണില്‍ തന്റെ പിതാവിന്റെ അടുത്തേക്കൊരു സന്ദര്‍ശനം നടത്തി. അവിടെ വെച്ച് അവള്‍ വിശുദ്ധ ഫ്രാന്‍സിസ് ഡി സാലെസിനെ കാണുവാനിടയായി. വിശുദ്ധനെ കണ്ടമാത്രയില്‍ തന്നെ താന്‍ ദര്‍ശനത്തില്‍ കണ്ട തന്റെ ആത്മീയ ഗുരു ഇദ്ദേഹമാണെന്ന് അവള്‍ക്ക് മനസ്സിലാവുകയും അദ്ദേഹത്തെ തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശകനായി സ്വീകരിക്കുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ ഈ രണ്ടു വിശുദ്ധരും തമ്മില്‍ നടത്തിയ എഴുത്തുകളില്‍ നല്ലൊരു ഭാഗം ഇപ്പോള്‍ ലഭ്യമല്ല. പരിശുദ്ധനായ ഈ മെത്രാന്റെ മരണത്തോടെ വിശുദ്ധ അതെല്ലാം നശിപ്പിച്ചു കളഞ്ഞു. തന്റെ 14 വയസായ മകന്റെ വിദ്യാഭ്യാസവും സുരക്ഷയും തന്റെ പിതാവിന്റെയും സഹോദരനായ ബോര്‍ജസിലെ മെത്രാപ്പോലീത്തയുടെ പക്കല്‍ സുരക്ഷിതമായപ്പോള്‍ വിശുദ്ധ തന്റെ ദൈവവിളി നിറവേറ്റുന്നതിനായി അന്നെസിയിലേക്ക് പോയി.
അവിടെ വിശുദ്ധ വിസിറ്റേഷന്‍ എന്ന സന്യാസിനീ സഭക്ക് തുടക്കം കുറിച്ചു. തന്റെ ശേഷിച്ച രണ്ടു പെണ്മക്കളെയും വിശുദ്ധ തന്റെ കൂടെ കൂട്ടിയിരുന്നു. മൂത്തവള്‍ സമീപകാലത്ത് വിശുദ്ധ ഫ്രാന്‍സിസ് ഡെ സാലെസിന്റെ സഹോദരനായ തോറന്‍സിലെ ബാരോണിനെ വിവാഹം ചെയ്തു. അമ്മയുടെ ആത്മീയ ജീവിതത്തിനുള്ള തീരുമാനത്തില്‍ ദുഖിതനായ വിശുദ്ധയുടെ വീണ്ടുവിചാരമില്ലാത്ത മകനായ സെല്‍സെ-ബെനിഗ്നെ വിശുദ്ധയെ പോകുവാന്‍ അനുവദിക്കാതെ വാതില്‍പ്പടിയില്‍ കുറുകെ കിടന്നുകൊണ്ട് കരഞ്ഞു. ഇതു കണ്ട് നിന്ന ബെനിഗ്നെയുടെ ഗുരുവായ പുരോഹിതന്‍ വിശുദ്ധയോടു തന്റെ മകന്റെ കണ്ണുനീര്‍ തന്റെ തീരുമാനത്തെ ഇളക്കുമോ? എന്ന് ചോദിച്ചു “ഇല്ല, ഒരിക്കലും ഇല്ല.” “പക്ഷെ ഞാന്‍ ഒരമ്മയും കൂടിയാണ്” എന്ന് മറുപടി കൊടുത്തുകൊണ്ട് വിശുദ്ധ തന്റെ ദൈവഹിതം നിറവേറ്റുവാനായി മകനെ മറികടന്നു പോയി.
1610-ജൂണ്‍ 6 ഞായറാഴ്ചയാണ് തിരുസഭാ ചട്ടപ്രകാരം ‘വിസിറ്റേഷന്‍’ സന്യാസിനീ സഭ നിലവില്‍ വന്നത്. ഈ സഭയുടെ ലക്ഷ്യം അക്കാലത്തെ കര്‍ക്കശമായ സന്യാസ രീതികള്‍ പാലിക്കുവാന്‍ ആഗ്രഹമോ ശക്തിയോ ഇല്ലാത്ത യുവതികളുടെയും വിധവകളുടെയും ആത്മീയമായ ഉന്നതിയായിരുന്നു. നമ്മുടെ ഹിതവും ദൈവ ഹിതവും ഐക്യപ്പെടുത്തി കൊണ്ട് താന്‍ വിഭാവനം ചെയ്ത ഈ സന്യാസ ജീവിത രീതി യാഥാര്‍ത്ഥ്യമായി കാണുവാന്‍ വിശുദ്ധ ഫ്രാന്‍സിസ് ഡെ സാലെസ് അതിയായി ആഗ്രഹിച്ചിരുന്നു.
1622-ല്‍ വിശുദ്ധ വിശുദ്ധ ഫ്രാന്‍സിസ് ഡെ സാലെസ് മരണമടഞ്ഞപ്പോള്‍ ഈ സഭക്ക് ഏതാണ്ട് 13 മഠങ്ങള്‍ ഉണ്ടായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group