വ്യാപാര കുടുംബത്തിലാണ് വിശുദ്ധ തോമസ് ബെക്കെറ്റ് ജനിച്ചത്. ലണ്ടനിലും, പാരീസിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ 1155-ല്‍ രാജാവായ ഹെന്‍റി രണ്ടാമന്റെ കാലത്ത് പ്രഭുവും ചാന്‍സലറും ആയി. പിന്നീട് 1162-ല്‍ വിശുദ്ധന്‍ കാന്റര്‍ബറിയിലെ മെത്രാപ്പോലീത്തയായി നിയമിതനായി. അതുവരെ വളരെയേറെ വിധേയത്വമുള്ള രാജസേവകനായിരുന്ന വിശുദ്ധന്‍ പെട്ടെന്ന്‍ തന്നെ ഒരു ഭയവും കൂടാതെ രാജാവിന് എതിരായി, സഭയുടെ സ്വാതന്ത്ര്യത്തിനും, സഭാ ചട്ടങ്ങളുടെ അലംഘനീയമായ നടത്തിപ്പിനുമായി ധീരമായ നടപടികള്‍ കൈകൊണ്ടു. ഇത് വിശുദ്ധന്റെ കാരാഗ്രഹ വാസത്തിനും, നാടുകടത്തലിനും കാരണമായി. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1539-ല്‍ ഹെന്രി എട്ടാമന്‍ അദ്ദേഹത്തിന്റെ തിരുശേഷിപ്പുകള്‍ കത്തിച്ചുകളയുവാന്‍ ഉത്തരവിട്ടു.
പുരാതന സഭാ രേഖകളില്‍ വിശുദ്ധന്റെ അവസാന ദിനങ്ങളെ കുറിച്ച് വിവരിച്ചിട്ടുണ്ട്: “മെത്രാന്‍ രാജാവിനെതിരായി പ്രവര്‍ത്തിക്കുകയാണെന്നും, രാജ്യത്തെ സമാധാനന്തരീക്ഷം തകര്‍ക്കുകയാണെന്നും ഒറ്റികൊടുപ്പ് കാര്‍ വിശുദ്ധനെതിരേ രാജാവിനോട് ഏഷണി പറഞ്ഞു. തന്റെ സമാധാനത്തോടെയുള്ള ജീവിതത്തിനു ഈ പുരോഹിതന്‍ തടസ്സമാണെന്ന് കണ്ട രാജാവിന് വിശുദ്ധനോട് അപ്രീതിയുണ്ടായി. രാജാവിന്റെ അഹിതം മനസ്സിലാക്കിയ ദൈവഭയമില്ലാത്ത ചില രാജസേവകര്‍ വിശുദ്ധനെ വകവരുത്തുവാന്‍ തീരുമാനമെടുത്തു. അവര്‍ വളരെ ഗൂഡമായി കാന്റര്‍ബറിയിലേക്ക് പോയി സന്ധ്യാപ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന മെത്രാന്റെമേല്‍ ചാടി വീണു.
വിശുദ്ധന്റെ കൂടെയുണ്ടായിരുന്ന പുരോഹിതന്മാര്‍ അദ്ദേഹത്തിന്റെ സഹായത്തിനായി ഓടിയെത്തുകയും ദേവാലയത്തിന്റെ കവാടം അടക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധ തോമസ് ഇപ്രകാരം പറഞ്ഞു കൊണ്ട് ഒരു ഭയവും കൂടാതെ ദേവാലയ കവാടം മലര്‍ക്കെ തുറന്നു “ദൈവത്തിന്റെ ഭവനം ഒരു കോട്ടപോലെ ആകരുത്. ദൈവത്തിന്റെ സഭക്ക് വേണ്ടി സന്തോഷപൂര്‍വ്വം മരണം വരിക്കുന്നതിനു ഞാന്‍ തയ്യാറാണ്.” പിന്നീട് അദ്ദേഹം ഭടന്‍മാരോടായി പറഞ്ഞു. “ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ ആജ്ഞാപിക്കുന്നു, എന്റെ കൂടെയുള്ളവര്‍ക്ക് ഒരു കുഴപ്പവും സംഭവിക്കരുത്.” അതിനു ശേഷം വിശുദ്ധന്‍ തന്റെ മുട്ടിന്‍മേല്‍ നിന്നു തന്നെ തന്നെയും, തന്റെ ജനത്തേയും ദൈവത്തിനും, പരിശുദ്ധ മറിയത്തിനും, വിശുദ്ധ ഡെനിസിനും, സഭയിലെ മറ്റുള്ള വിശുദ്ധ മാധ്യസ്ഥന്‍മാരെയും ഏല്‍പ്പിച്ചു കൊണ്ട് ദൈവത്തെ സ്തുതിച്ചു. അതിനു ശേഷം രാജാവിന്റെ നിയമങ്ങള്‍ക്കെതിരെ നിന്ന അതേ ധൈര്യത്തോട് കൂടി തന്നെ 1170 ഡിസംബര്‍ 20ന് ദൈവനിന്ദകരുടെ വാളിനു തന്റെ തല കുനിച്ചു കൊടുത്തു.ധീര രക്തസാക്ഷിത്വം വരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group