സംസ്ഥാനത്തെ ഇന്ധന വില്‍പനയില്‍ ഇടിവ്; സർക്കാരിന് നഷ്ടം

കൊച്ചി :കേരളത്തിൽ ഇന്ധന വില്‍പനയില്‍ ഇടിവ്. വരുമാനം വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ട് പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം വില കൂട്ടിയപ്പോള്‍ സ്വകാര്യ വാഹനങ്ങള്‍ ഇന്ധന ഉപയോഗം കുറച്ചത് കാരണം ഇന്ധന വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തി.

ഇലക്‌ട്രിക് വാഹനങ്ങളിലേക്കു മാറിയതും ചരക്കു വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഡീസല്‍ നിറയ്ക്കുന്നതു പതിവാക്കിയതുമാകാം ഈ കുറവിനു പ്രധാന കാരണം. വില്‍പന ഇടിഞ്ഞതോടെ നികുതിയിനത്തില്‍ സര്‍ക്കാരിനു നഷ്ടവും ഏറെയാണ്.

കഴിഞ്ഞ ഏപ്രില്‍ 1 മുതലാണ് പെട്രോളിനും ഡീസലിനും 2 രൂപ വീതം സാമൂഹിക സുരക്ഷാ സെസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ പെട്രോളിന് 109.42 രൂപയും (തിരുവനന്തപുരത്ത്) ഡീസലിന് 98.24 രൂപയുമായി വില ഉയര്‍ന്നു. ഈ മാര്‍ച്ചില്‍ 21.21 കോടി ലീറ്റര്‍ പെട്രോള്‍ വിറ്റപ്പോള്‍ ഏപ്രിലില്‍ വില്‍പന 19.73 കോടി ലീറ്ററായി താഴ്ന്നു. 1.48 കോടി ലീറ്ററിന്റെ കുറവാണുണ്ടായത്. ഡീസലാകട്ടെ മാര്‍ച്ചില്‍ 26.66 കോടി ലീറ്റര്‍ വിറ്റെങ്കില്‍ ഏപ്രിലില്‍ 20.28 കോടിയായി കുറഞ്ഞു. 6.38 കോടി ലീറ്റര്‍ കുറവ്
2022 ഏപ്രിലില്‍ 19.98 കോടി ലീറ്റര്‍ പെട്രോളും 23.78 കോടി ലീറ്റര്‍ ഡീസലുമാണു വിറ്റത്. ഒരു ലീറ്റര്‍ പെട്രോളിന് 25 രൂപയും ഡീസലിന് 18 രൂപയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന നികുതി. വില്‍പന കുറ‍ഞ്ഞതു വഴി രണ്ടിലും കൂടി 150 കോടി രൂപയോളമാണു മാര്‍ച്ച്‌-ഏപ്രില്‍ നികുതി വരുമാന വ്യത്യാസം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group