കുട്ടികളെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ ഈശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്ന വിമല ഹൃദയ പ്രതിഷ്ഠ ഇന്ന് മുതൽ ആരംഭിക്കുന്നു…

തൊടുപുഴ: ദൈവമാതാവിന്റെ ജനന തിരുനാളിന് ഒരുക്കമായി കുട്ടികളെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ ഈശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്ന വിമല ഹൃദയ പ്രതിഷ്ഠ ഇന്ന് മുതൽ ആരംഭിക്കുന്നു. ഫ്രാൻസിസ്കൻ മരിയൻ ഫ്രട്ടേണിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ആറാം തീയതി മുതൽ സെപ്റ്റംബർ എട്ടുവരെയാണ് പരിശുദ്ധ അമ്മയുടെ ജനന തിരുനാളിന് ഒരുക്കമായുള്ള പ്രത്യേക ശുശ്രൂഷ നടക്കുന്നത്. ഈ പ്രാർത്ഥനായജ്ഞത്തിന് ഫ്രാൻസിസ്കൻ കപ്പൂച്ചിൻ സഭാവൈദികനായ ഫാ. സോമി എബ്രഹാം ആത്മീയ നേതൃത്വം നല്‍കുന്നു.
ദൈവഹിതം നിർവഹിക്കുന്നതിനു വേണ്ടി തീഷ്ണമായി പ്രവർത്തിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിന് ലക്ഷ്യം വെച്ചുകൊണ്ട് നടത്തപ്പെടുന്ന ഈ ആത്മീയ ശുശ്രൂഷയിൽ നാനൂറോളം കുടുംബങ്ങളിൽ നിന്നായി അഞ്ഞൂറിലധികം കുഞ്ഞുങ്ങൾ അവരുടെ മാതാപിതാക്കളോടൊപ്പം പങ്കെടുക്കുന്നുണ്ട്. ഈ ആത്മീയ ശുശ്രൂഷകളിൽ പങ്കാളികൾ ആകുന്നതിനും വിശദ വിവരങ്ങൾ അറിയുന്നതിനും  ഈ നമ്പറിൽ ബന്ധപ്പെടുക (Fr. SOMY ABRAHAM OFM Cap :9747790132 – 9447780791 )


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group