അധ്യാപകരായ സന്യസ്തരുടെയും, പുരോഹിതരുടെയും ശമ്പളത്തിൽ നിന്ന് ടി.ഡി.എസ് പിടിക്കാം : ഹൈക്കോടതി..

കൊച്ചി: സർക്കാർ എയ്ഡഡ്, സ്കൂളുകളിൽ സേവനം ചെയ്യുന്ന അധ്യാപകരായ സന്യസ്തരുടെയും, പുരോഹിതരുടെയും ശമ്പളത്തിൽനിന്ന് ടി.ഡി.എസ് പിടിക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.ശമ്പളം ഉള്ളവർക്ക് ടി.ഡി.എസ് ബാധകമാണെന്നും ജീവിതാന്തസ്സ് നോക്കി ആരെയും ഇതിൽ നിന്ന് ഒഴിവാക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ബൈബിൾ വചനം ഉദ്ധരിച്ചു കൊണ്ടായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.സിസ്റ്റർ മേരി ലുസീറ്റ ഉൾപ്പെടെ 49 പേർ നൽകിയ ഹർജി തള്ളിക്കൊണ്ടയിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group