മണിപ്പൂർ കലാപത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കി ഡൽഹി അതിരൂപത. നോർത്ത് ഈസ്റ്റ് കാത്തലിക്ക് കമ്മ്യൂണിറ്റി ഓഫ് ഡൽഹിയുടെ സഹായത്തോടെ അവശ്യവസ്തുക്കൾ കയറ്റി അയച്ചെന്നു ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ അഭയാർത്ഥികൾക്ക് വേണ്ടിയുള്ള അതിരൂപതാ കമ്മീഷന്റെ യോഗത്തില്‍ പറഞ്ഞു. ഡൽഹിയിൽ കുടുങ്ങിപ്പോയ മണിപ്പൂരി സ്വദേശികളുടെ അവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ച ആർച്ച് ബിഷപ്പ്, അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായം നൽകണമെന്ന് വിശ്വാസി സമൂഹത്തോട് അഭ്യർത്ഥിച്ചു.
മണിപ്പൂരി സ്വദേശികൾക്ക് വേണ്ടി ആരോഗ്യ, വിദ്യാഭ്യാസ കാര്യങ്ങളിൽ സാധിക്കുന്ന സഹായം ലഭ്യമാക്കുമെന്നു അദ്ദേഹം ഉറപ്പു നൽകി. ഇടവകകളിൽ പ്രവർത്തിക്കുന്ന കൂട്ടായ്മ വഴി ദുരിതബാധിതരുടെ ഭക്ഷ്യ ആവശ്യങ്ങൾ പരിഹരിക്കുമെന്ന് ബേസിക് എക്ലേസ്യൽ കമ്മ്യൂണിറ്റിയുടെ സെക്രട്ടറി ഫാ. സുരേഷ് ബാബു പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് 30 പേരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group