ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്തമഴയില്‍ വൻനാശനഷ്ടവും ജീവഹാനിയും. മഴ കനത്ത 48 മണിക്കൂറിനിടെ ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഡല്‍ഹി, രാജസ്ഥാൻ, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ രണ്ട് സൈനികര്‍ അടക്കം മരണപ്പെട്ടത് 24 പേര്‍.
ഹിമാചല്‍, കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ 41 വര്‍ഷത്തിനിടെ ഏറ്റവും കനത്ത മഴയാണു രാജ്യത്ത് ഉണ്ടായതാത്. (153 മില്ലി മീറ്റര്‍). പല റോഡുകളും വെള്ളക്കെട്ടുകാരണം അടച്ചിട്ടു. ഡല്‍ഹിയില്‍ ഇന്നു സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഉത്തര റെയില്‍വേ 17 ട്രെയിനുകള്‍ റദ്ദാക്കി. 12 എണ്ണം വഴിതിരിച്ചുവിട്ടു.
കനത്ത മഴയില്‍ പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാൻസ് നായിക് തേലു റാം എന്നിവകര്‍ എന്നിവര്‍ ഒഴുക്കില്‍പ്പെട്ടു. ദോഡയില്‍ ബസിനു മുകളിലേക്കു മണ്ണും കല്ലും വീണ് 2 പേര്‍ മരിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം മുടങ്ങി.അമര്‍നാഥ് യാത്ര ഭാഗികമായി പുനരാരംഭിച്ചു. രാജസ്ഥാനില്‍ മിന്നലേറ്റ് ദമ്ബതികളും വെള്ളക്കെട്ടില്‍ മുങ്ങി 3 പേരും മരിച്ചു. പഞ്ചാബിലും കനത്ത നാശമുണ്ടായി. യപിയില്‍ 5 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ കരോള്‍ബാഗില്‍ വീടിന്റെ ചുമരിടിഞ്ഞ് വീട്ടമ്മ മരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group