ന്യൂ ഡൽഹി :അന്തരിച്ച ഗുഡ്ഗാവ് ബിഷപ് ജേക്കബ് മാർ ബർണബാസിന്റെ സ്മരണയ്ക്കായി സീറോ മലങ്കര സഭയുടെ ആഭിമുഖ്യത്തിൽ പാവങ്ങൾക്കു സൗജ്യന ഭക്ഷണ പാക്കറ്റുകൾ എല്ലാ വർഷവും വിതരണം ചെയ്യുമെന്നു സഭാ തലവൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസോലിയോസ് ക്ലിമീസ് കാതോലിക്ക ബാവ.
മാർ ബർണബാസിന്റെ ഓർമയ്ക്കായി ത്രിപുരയിലും ഒഡീഷയിലും പുതിയ ലൈബ്രറി സ്ഥാപിക്കുമെന്നും ഭവനനിർമാണ പദ്ധതികൾ അടക്കം നടപ്പാക്കുമെന്നും ബാവ അറിയിച്ചു.
ബിഷപ് ജേക്കബ് മാർ ബർണബാസിന്റെ 40-ാം ചരമദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ നേബ്സരായി സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാതോലിക്കാ ബാവ. രാവിലെ കത്തീഡ്രലിൽ നടന്ന അനുസ്മരണ ശുശ്രൂഷകൾക്ക് കർദിനാൾ മുഖ്യകാർമികനായിരുന്നു.
ബിഷപ് മാർ ബർണബാസിന്റെ സ്മരണികയുടെയും ചിത്രങ്ങളടങ്ങിയ പ്രത്യേക പതിപ്പിന്റെയും പ്രകാശനം കർദിനാൾ നിർവഹിച്ചു.
ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോ, ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഡൽഹി ഓർത്തഡോക്സ് ബിഷപ് ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ്, ബിഷപ് തോമസ് മാർ അന്തോനിയോസ്, ഗുരുഗ്രാം രൂപത അഡ്മിനിസ്ട്രേറ്റർ ഫാ. വർഗീസ് വിനയാനന്ദ്, ശാന്തിഗിരി ഡൽഹി ആശ്രമം സെക്രട്ടറി സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി തുടങ്ങിയവർ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group