ഡൽഹി മലയാളം ബൈബിള്‍ കൺവെൻഷൻ ഒക്ടോബർ 12 മുതൽ

ജീവൻ ജ്യോതി ആശ്രമം ഒരുക്കുന്ന ഡൽഹി മലയാളം ബൈബിള്‍ കൺവെൻഷൻ ഒക്ടോബർ 12, 13 തീയതികളിൽ നടക്കും. രാവിലെ 9 മുതൽ 5 വരെ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് പ്രമുഖ വചനപ്രഘോഷകനായ ഫാ. മാത്യു വയലാമണ്ണില്‍ സി‌എസ്‌ടി നേതൃത്വം നല്‍കും. വചനപ്രഘോഷണം, അഭിഷേക പ്രാർത്ഥന, ദിവ്യകാരുണ്യ ആരാധന എന്നിവ കണ്‍വെന്‍ഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് വേണ്ടി ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ബസ്സ് സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിശ്വവിദ്യാലയ മെട്രോ സ്റ്റേഷനിൽ (yellow line) നിന്നും അല്ലെങ്കിൽ മജലിസ് പാർക്ക് (Pink Line) നിന്നും വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും രോഗികളായിരിക്കുന്നവർക്കും താമസ സൗകര്യം ഉണ്ടായിരിക്കും. മുൻകൂട്ടി ബുക്ക് ചെയ്യണം.

* Contact: 9891305003, 8586809869, 9599844316


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m