ഡൽഹി സർവകലാശാല കേന്ദ്രമാക്കി ദേശീയ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്ന ക്രൈസ്തവ വിദ്യാർത്ഥികൾക്കുവേണ്ടി പുതിയ വിദ്യാർത്ഥി സംഘടന രൂപീകരിച്ചു. യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്റ്റുഡൻസ് ഫെഡറേഷൻ (യുസിഎസ്എഫ്)എന്നാണു സംഘടനയുടെ പേര്.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സംഘടനാഭാരവാഹികളായി ഡെന്നി സെയിൽസ് -പ്രസിഡന്റ്, ദീപ ഇമ്മാനുവൽ-ജനറൽ സെക്രട്ടറി, എഡ്വിൻ ഷാജി-ട്രഷറർ എന്നിവരെയും നാഷണൽ ഓർഗനൈസിംഗ് സെക്രട്ടറിമാരായി ആന്റണി ജോസഫ് (പബ്ലിക് റിലേഷൻസ്), സോന ഡേവിസ് (സ്പോണ്‍സർഷിപ്പ്), അഖില അഗസ്റ്റിൻ (മീഡിയ) എന്നിവരെയും തെരഞ്ഞെടുത്തു.
ക്രൈസ്തവ മൂല്യങ്ങളെയും പൈതൃകങ്ങളെയും അടിസ്ഥാനമാക്കി രാജ്യത്തുടനീളമുള്ള സർവകലാശാലകളിലെയും കോളജുകളിലെയും ക്രൈസ്തവ വിദ്യാർത്ഥികളെ സംഘടിപ്പിക്കുക, സമുദായ നിലപാടുകളോട് ചേർത്തുനിർത്തുക, സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മാനസിക ശാക്തീകരണങ്ങൾക്കു സഹായിക്കുക തുടങ്ങിയവയാണ് സംഘടന മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group