മണിപ്പൂരിൽ നടക്കുന്നത് ബോധപൂർവമായ അക്രമങ്ങൾ : മാർ ജോസ് പുളിക്കൽ

മണിപ്പൂർ കലാപത്തിന്റെ മറവിൽ ക്രൈസ്തവ വിശ്വാസികളുടെ നേർക്ക് നടക്കുന്നത് ബോധപൂർവമായ അക്രമങ്ങളാണെന്നും ഇത് രാഷ്ട്രത്തിന്റെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നു കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.

മണിപ്പൂർ ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ നടത്തപ്പെട്ട സമാധാന പ്രാർത്ഥന, ഐക്യദാർഢ്യ പ്രതിജ്ഞ എന്നിവയോടനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു മാർ പുളിക്കൽ. മണിപ്പൂരിൽ പീഡനമനുഭവിക്കുന്ന ജനതയുടെ വേദനയിൽ ഹൃദയപൂർവം പങ്കുചേരാൻ നമുക്ക് കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പീഡനങ്ങളിലും അടിച്ചമർത്തലുകളിലും തളരാതെ വിശ്വാസത്തെ മുറുകെപിടിക്കുന്നവരുടെ ജീവിതങ്ങൾ സുവിശേഷ സാക്ഷ്യമാണ്. കലാപം നിയന്ത്രിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമം കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽനിന്ന് ഇനിയെങ്കിലുമുണ്ടാകേണ്ടതുണ്ട്. ജനാധിപത്യക്രമത്തിൽ ജനങ്ങളാശ്രയിക്കുന്ന ഭരണ സംവിധാനങ്ങളോടുള്ള വിശ്വാസത്തിന് ഭംഗം വരാനിടയാകാതിരിക്കാൻ ഉത്തരവാദിത്വപ്പെട്ട സർക്കാരുകൾ ശ്രദ്ധിക്കണമെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group