ദളിത് ക്രൈസ്തവ സംവരണം: സ്ഥാനാര്‍ഥികള്‍ അനുകൂല നിലപാടു സ്വീകരിക്കണമെന്ന് ഡിസിഎംഎസ്….

കാഞ്ഞിരപ്പള്ളി: ദളിത് ക്രൈസ്തവ സംവരണ വിഷയത്തില്‍ സ്ഥാനാര്‍ഥികള്‍ അനുകൂല നിലപാടു സ്വീകരിക്കണമെന്ന് ഡിസിഎംഎസ് എക്‌സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്ത് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ മോണ്‍. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ആവശ്യപ്പെട്ടു. ഡിസിഎംഎസ് സംസ്ഥാനതലത്തിലും രൂപതാ തലത്തിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച അദ്ദേഹം രൂപതയുടെ സ്ഥാപനങ്ങളിലും സ്‌കൂളുകളിലും ദളിത് ക്രൈസ്തവരുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നുണ്ടെന്നും പറഞ്ഞു. യോഗത്തില്‍ ഡിസിഎംഎസ് രൂപത ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, പ്രസിഡന്റ് വിന്‍സന്റ് ആന്റണി ആനിക്കാട്, രൂപത പിആര്‍ഒ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍, ഷാജി ചാഞ്ചിക്കല്‍, വര്‍ഗീസ് തോമസ്, റ്റിറ്റി ചാക്കോ, പ്രീജ ഷാജി, സലോമി റോബി, ചാക്കോ സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു….


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group