സ്നേഹസംഗമം നടന്നു

സ്നേഹസംഗമം നടന്നു

100


    പാലാ രൂപതയിലെ സെൻ്റ്ജോൺ ദി ബാപ്റ്റിസ്റ്റ്  തുരുത്തിപ്പളളിയിലെ തിരുനാളിന് കൊടിയേറുന്നതിന് മുന്നോടിയായി   ഇടവകയിലെ വൃദ്ധരും രോഗികളുമായവർക്ക് വേണ്ടി രാവിലെ 9 മണിക്ക് കുമ്പസാരവും 10 മണിക്ക് വിശുദ്ധ കുർബാനയും നടത്തി. തുടർന്ന് പ്രായമായവർ പാട്ടുകൾ പാടിയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യ്തു. സ്നേഹവിരുന്നും നടത്തി. തുരത്തിപ്പള്ളി വികാരി ഫാദർ ജോസ് നെല്ലിക്കത്തെരുവിൽ പ്രായമായവരെ അവരുടെ പള്ളിയുമായി ബന്ധപ്പെട്ട ഓർമ്മകളിലേക്ക് എത്തിക്കുന്നതിനും ജീവിതപങ്കാളിയെയും മക്കളെയും തന്നതിന് ദൈവത്തിന് നന്ദി അർപ്പിക്കുന്നതിനും സമപ്രായക്കാരെ കണ്ടു മുട്ടുന്നതിനും സംസാരിക്കുന്നതിനും ഉള്ള അവസരമായി ഈ കൂടിവരവ് എന്ന് അച്ചൻ ഓർമ്മിപ്പിച്ചു.

 വിശുദ്ധ കുർബാനക്ക് സെൻറ് മേരീസ് ഫൊറോന കടുത്തുരുത്തി താഴുത്തുപ്പള്ളി അസിസ്റ്റൻറ് വികാരി ഫാദർ മാത്യു തൈയ്യിൽ നേതൃത്വം നല്കി.

 കുർബാനയുടെ വചന സന്ദേശത്തിൽ ഇന്നത്തെ ദിവസം പരിശുദ്ധ കന്യാമറിയത്തെ  മാതാപിതാക്കൾ ആയ  യോവാക്കിം അന്ന ദമ്പതികൾ ദൈവാലയത്തിൽ  കാഴ്ചവച്ച ദിവസം കൊണ്ടാടുമ്പോൾ നമ്മെ തന്നെ ദൈവാലയത്തിൽ ഈശോക്ക് കാഴ്ചവയ്ക്കാം. അതു പോലെ തന്നെ നമ്മുടെ പൂർവികർക്ക് വിശ്വാസം പകർന്നു നല്കിയ മാർത്തോമ ശ്ലീഹായുടെ ഭാരത പ്രവേശനത്തിൻ്റെ ഓർമ്മ ആചരിക്കുന്ന ഇന്നത്തെ ദിവസം നമ്മുടെ വിശാസം തലമുറകൾക്ക് പകർന്നു നല്കാൻ അവസരം തന്ന ദൈവത്തിന് നന്ദി പറയാം. അതുപോലെ നമ്മുടെ പാലാ രൂപതയുടെ ആദ്യമെത്രാനായ മാർ സെബാസ്റ്റ്യൻ വയലിൽ പിതാവിൻ്റെ ഓർമ്മ ആചരിക്കുന്ന ഈ ദിവസം പിതാവിനെയും നമ്മുടെ രൂപതയെയും സഭയെയും ഇടവകയെയും ഓർത്ത് പ്രാർത്ഥിക്കാം. ഞാൻ എൻ്റെ 96 വയസുള്ള വല്യപ്പൻ എങ്ങനെയാണ് മുതിർന്നവരോട് പെരുമാറുന്നതെങ്ങനെ യെന്ന്  കണ്ടുപഠിച്ച അനുഭവം അച്ചൻ വിവരിച്ചു. 

എൻ്റെ മനസ്സിന് പ്രായമായിട്ടില്ല എൻ്റെ മനസ്സ് ചെറുപ്പമാണെന്ന് പറഞ്ഞ് മനസ്സിനെ പരുവപെടുത്തിയെടുക്കണമെന്ന് അച്ചൻ ഓർമ്മിപ്പിച്ചു. പിതൃവേദിയുടെ നേതൃത്വത്തിൽ മാതൃവേദി, കത്തോലിക്ക കോൺഗ്രസ്, വിൻസൻ്റ് ഡി പോൾ, എസ്.എം.വൈ.എം, , തുടങ്ങിയ സംഘടനകളും കൈക്കാരൻമാരും, കാട്ടാമ്പാക്ക് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ സ്റ്റാഫ് അംഗങ്ങളും മെഡിക്കൽ സഹായം നല്കുന്നതിന് പരിപാടിയിൽ പങ്കെടുത്തു.

 


Comment As:

Comment (0)