കർദ്ദിനാൾ മിഖേൽ അയൂസൊ ഗിസോത്ത് കാലം ചെയ്തു

കർദ്ദിനാൾ മിഖേൽ അയൂസൊ ഗിസോത്ത് കാലം ചെയ്തു

o

മതാന്തരസംവാദത്തിനായുള്ള വിഭാഗത്തിൻറെ മേധാവി (പ്രീഫക്ട്) കർദ്ദിനാൾ മിഖേൽ ആംഹെൽ അയൂസൊ ഗിസോത്ത് ദിവംഗതനായി.

അത്യാസന്നനിലയിലായിരുന്ന കർദ്ദിനാൾ ഗിസോത്തിയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസീസ് പാപ്പാ അഭ്യർത്ഥിച്ചിരുന്നു.

1952 ജൂൺ 17-ന് സ്പെയിനിലെ സെവില്ലെയിൽ ജനിച്ച കർദ്ദിനാൾ മിഖേൽ അയൂസൊ ഗിസോത്ത് കൊബോണിയൻ പ്രേഷിത സമൂഹത്തിൽ ചേരുകയും 1980 സെപ്റ്റംബർ 20-ന് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. ഈജിപ്റ്റ്, സുഡാൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ച അദ്ദേഹം 2016 മാർച്ച് 19-ന് മെത്രാനായി അഭിഷിക്തനാകുകയും 2019 ഒക്ടോബർ 5-ന് കർദ്ദിനാളാക്കപ്പെടുകയും ചെയ്തു.

ഈജിപ്തിലെ അൽ അഷറിലെ വലിയ ഇമാം, അഹമ്മദ് അത് തയ്യിബ് കർദ്ദിനാൾ അയൂസൊ ഗിസോത്തിൻറെ നിര്യാണത്തിൽ ഫ്രാൻസിസ് പാപ്പായ്ക്ക് അനുശോചന സന്ദേശം അയച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                                Follow this link to join  WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J


Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0


Comment As:

Comment (0)