കത്തോലിക്ക കോൺഗ്രസ്‌ പാലാ രുപതാ അടുക്കളത്തോട്ടം -2024 മത്സര വിജയികളെ പ്രഖ്യാപിച്ചു

കത്തോലിക്ക കോൺഗ്രസ്‌ പാലാ രുപതാ അടുക്കളത്തോട്ടം -2024 മത്സര വിജയികളെ പ്രഖ്യാപിച്ചു

d31

 പാലാ : കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി നടത്തിയ പത്താമത്  അടുക്കളത്തോട്ടമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

 കോതനെല്ലൂർ ഇടവകാംഗമായ ജോഷി കണ്ണിറ്റുമ്യാലിൽ ഒന്നാം സമ്മാനം നേടി
എമ്മിച്ചൻ തെങ്ങുംപ്പള്ളി,പയസ്മൗണ്ട്, എം എം ജോസഫ് മടിക്കാങ്കൽ,പറത്താനം  എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

പാലാ രൂപതയിലെ 170 ഇടവകകളിൽ നിന്നായി എണ്ണായിരത്തിലേറെ കുടുംബങ്ങൾ മത്സരത്തിൽ പങ്കെടുത്തു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാനും,  സ്വയംപര്യാപ്ത നേടുന്നതിനുമായിട്ടാണ് കത്തോലിക്കാ കോൺഗ്രസ് വർഷങ്ങളായി അടുക്കളത്തോട്ട മത്സരം സംഘടിപ്പിച്ചു വരുന്നത്. മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകിവരുന്നു. ഡോമിനിക് ജോസഫ്,  മഠത്തിപറമ്പിൽ, നീലൂർ, ജ്യോതി ജോസ്, കുറ്റനാൽ , മരങ്ങാട്ടുപിള്ളി എന്നിവർ നാലും അഞ്ചും സ്ഥാനങ്ങൾ നേടി.

 കുട്ടി കർഷകനായി ആകാശ് സിറിയക്, മുണ്ടുമുഴിക്കര, കോതനല്ലൂരും  യുവകർഷകനായി ആൽബിൻ മാത്യു കുന്നപ്പള്ളിൽ, പെരിങ്ങളവും
സീനിയർ സിറ്റിസൺ കർഷകനായി പ്രൊഫ. ഫ്രാൻസിസ് കൊച്ചുമല, മരങ്ങോലിലും സീനിയർ സിറ്റിസൺ വെറൈറ്റി കർഷകനായിതങ്കമ്മ ജോസ് മാധവത്തു, മരങ്ങാട്ടുപ്പിള്ളിയും  ടെറസ് കൃഷി കർഷകരായി സി സി മാത്യു ചുള്ളിക്കൽ, കൂട്ടിക്കലും ജെയ്‌സമ്മ ജെയിംസ് പറയംപറമ്പിൽ, മുത്തോലപുരവും  സജോ ജോസഫ് കാഞ്ഞിരത്തിങ്കൽ, മേരിലാന്റും തിരഞ്ഞെടുക്കപ്പെട്ടു.   ജോയി കെ തോമസ്,കളപുരക്കൽ, ഉള്ളനാട് , എം കെ തോമസ് അരുക്കുഴിപ്പിൽ, മുട്ടുചിറ , 
ബീന മാത്യു വെട്ടിക്കത്തടം, കാഞ്ഞിരത്താനം, ഷേർലി ജോഷി വലിയപറമ്പിൽ, രത്നഗിരി, ലൈസമ്മ ജോസ്,വട്ടുകുന്നേൽ, രാമപുരം, റോസമ്മ ജോസഫ്, എടാട്ടു, മലയിഞ്ചിപ്പാറ,  മോളി ജോയി ചെങ്ങഴശേരിയിൽ, തീക്കോയി , ജോർജ്കുട്ടി പള്ളിക്കാപറമ്പിൽ, കോതനല്ലൂർ,   രഞ്ജി സലിൻ കൊല്ലംകുഴി, പൂഴിക്കോൽ, 
ജെയ്മോൻ പുത്തൻപുരക്കൽ , നമ്പ്യാകുളം,ജോർജ് കെ എസ് , കാഞ്ഞിരക്കാട്ട്, മംഗളാരം,  തോമസ് വർഗീസ് ഞൊണ്ടിക്കൽ, മഞ്ഞാമറ്റം,
ആശ തങ്കച്ചൻ ചരുവുകാലായിൽ എന്നിവർക്ക് പ്രോൽസാഹന സമ്മാനങ്ങൾ നേടി. ജേക്കബ് ഇഞ്ചനാനിയിൽ, രാമപുരം, സിബി മാളിയേക്കൽ, മൂലമറ്റം എന്നിവർ സ്പെഷ്യൽ ജൂറി പുരസ്കാരവും നേടി.

കർഷക വേദി ചെയർമാൻ ശ്രീ ടോമി കണ്ണിറ്റുമ്യാലിന്റെ നേതൃത്വത്തിൽ റവ ഡോ ജോർജ് വർഗീസ് ഞാറകുന്നേൽ, എമ്മാനുവൽ നിധിരി, ജോസ് വട്ടുകുളം,സി എം ജോർജ്,ജോയി കണിപ്പറമ്പിൽ, അഡ്വ ജോൺസൻ മാത്യു എന്നിവർ മത്സര വിജയത്തിനായി പ്രവർത്തിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)