നിസ്വാർത്ഥ സ്നേഹത്തിൻ്റെ സംസ്‌കാരത്തിന് രൂപം കൊടുക്കാൻ കുടുംബാംഗങ്ങൾ പരിശ്രമിക്കണം : മാർ തോമസ് തറയി

നിസ്വാർത്ഥ സ്നേഹത്തിൻ്റെ സംസ്‌കാരത്തിന് രൂപം കൊടുക്കാൻ കുടുംബാംഗങ്ങൾ പരിശ്രമിക്കണം : മാർ തോമസ് തറയിൽ

b

നിസ്വാർത്ഥ സ്നേഹത്തിൻ്റെ  സംസ്‌കാരത്തിന് രൂപം കൊടുക്കാൻ കുടുംബാംഗങ്ങൾ പരിശ്രമിക്കണമെന്ന് ഉദ്ബോധിപ്പിച്ച് ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ. മാമ്മൂട് ലൂർദ്‌മാതാ പള്ളിയിൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പഞ്ചദിന ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച് ബിഷപ്പ്.

ഏറെ നന്മകളും സമൃദ്ധിയും കുടുംബത്തിലുണ്ടെങ്കിലും പരസ്പ‌രം കലഹിച്ചു കഴിയുന്ന ദമ്പതികളുടെയും സഹോദരങ്ങളുടെയും എണ്ണം കൂടി വരുകയാണ്. നിസ്വാർത്ഥ സ്നേഹത്തിൻ്റെ ഒരു പുതിയ സംസ്‌കാരത്തിന് രൂപം കൊടുക്കാൻ കുടുംബാംഗങ്ങൾ ശ്രമിച്ചാൽ മാത്രമേ നമ്മുടെ കുടുംബങ്ങൾ അനുഗ്രഹീതമായി തീരുകയുള്ളുവെന്നും ആർച്ച് ബിഷപ്പ് കുട്ടിച്ചേർത്തു.

വികാരി റവ. ഡോ. ജോൺ വി. തടത്തിൽ സ്വാഗതവും സഹവികാരി ഫാ. ടോമിൻ കിഴക്കേത്തലയ്ക്കൽ നന്ദിയും പറഞ്ഞു. ഡിവൈൻ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പയ്യപ്പള്ളി, ബ്രദർ ജയിംസുകുട്ടി ചമ്പക്കുളം എന്നിവർ വചനപ്രഘോഷണം നടത്തി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)