അധ്യാപകരാവാൻ ഇനി നാല് വർഷബിരുദം; പൊതുപ്രവേശന പരീക്ഷ പാസാവണം

അധ്യാപകരാവാൻ ഇനി നാല് വർഷബിരുദം; പൊതുപ്രവേശന പരീക്ഷ പാസാവണം

k

തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപക വിദ്യാഭ്യാസ കോഴ്സുകള്‍ നാല് വർഷ ബിരുദത്തിലേക്ക് മാറുന്നു. ദേശീയ വിദ്യാഭ്യാസ നയം-2020ന്റെ ചുവടുപിടിച്ച്‌ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സർക്കാരിന് നല്‍കിയ റിപ്പോർട്ടിലാണ് ശുപാർശ.

'സംയോജിത അധ്യാപക വിദ്യാഭ്യാസ പരിപാടി' (ഐ.ടി.ഇ.പി.) എന്നു പേരിട്ട പുതിയ കോഴ്സുകള്‍ അടുത്ത അധ്യയനവർഷം തുടങ്ങണമെന്നാണ് നിർദേശം. കോഴ്സിനു ചേരാൻ പൊതുപ്രവേശന പരീക്ഷ പാസാവണം.

12-ാം ക്ലാസില്‍ കുറഞ്ഞത് 50 ശതമാനം മാർക്ക് വേണം. ഇതിനുപുറമേ, ദേശീയ പൊതുപ്രവേശന പരീക്ഷയോ സംസ്ഥാനങ്ങളിലോ സർവകലാശാലകളിലോ ഏർപ്പെടുത്തിയിട്ടുള്ള പൊതുപ്രവേശന പരീക്ഷകളോ പാസാവണമെന്നാണ് നിബന്ധന.

അധ്യാപക വിദ്യാഭ്യാസത്തിനു മാത്രമായി സ്ഥാപനങ്ങള്‍ പാടില്ലെന്നാണ് ദേശീയ വിദ്യാഭ്യാസനയത്തിലെ വ്യവസ്ഥ. അധ്യാപകരാവാനുള്ള യോഗ്യത 2030 മുതല്‍ ഐ.ടി.ഇ.പി.യാക്കുമെന്ന് ദേശീയ അധ്യാപക വിദ്യാഭ്യാസ കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ ബി.എഡ്., ഡി.എല്‍.എഡ്. കേന്ദ്രങ്ങള്‍ നിർത്തലാക്കുന്നതിന് പകരം അവയെ മറ്റുകോഴ്സുകളും പഠിപ്പിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളാക്കണമെന്നാണ് ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ ശുപാർശ.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)