ലോക്സഭയില്‍ കോണ്‍ഗ്രസിന് മുൻനിരയില്‍ ഇനി 4 ഇരിപ്പിടങ്ങള്‍; നിര്‍ദ്ദേശം സ്പീക്കര്‍ അംഗീകരിച്ചു; പ്രിയ

ലോക്സഭയില്‍ കോണ്‍ഗ്രസിന് മുൻനിരയില്‍ ഇനി 4 ഇരിപ്പിടങ്ങള്‍; നിര്‍ദ്ദേശം സ്പീക്കര്‍ അംഗീകരിച്ചു; പ്രിയങ്ക നാലാം നിരയില്‍

d12


ദി : ലോക്സഭയില്‍ കോണ്‍ഗ്രസിന് നാല് മുൻ നിര ഇരിപ്പിടങ്ങള്‍ നല്കണമെന്ന നിർദ്ദേശം അംഗീകരിച്ച്‌ ലോക്സഭ സ്പീക്കർ.

കോണ്‍ഗ്രസിന്റെ അംഗസംഖ്യ 99 ആയി ഉയർന്ന പശ്ചാത്തലത്തിലാണ് നാല് ഇരിപ്പിടങ്ങള്‍ കിട്ടിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പുറമെ, കൊടിക്കുന്നില്‍ സുരേഷ്, കെ. സി വേണുഗോപാല്‍, ഗൗരവ് ഗൊഗോയി എന്നിവർക്കും മുൻ നിരയില്‍ സീറ്റു കിട്ടും. പ്രിയങ്ക ഗാന്ധി നാലാം നിരയിലെ സീറ്റാണ് തെരഞ്ഞെടുത്തത്.

കോണ്‍ഗ്രസ് നിരയില്‍ നിന്ന് മാറിയിരിക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിൻറെ അഭിപ്രായവും സ്പീക്കർ അംഗീകരിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ പുറമെ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ടിഎംസി നേതാവ് സുധീപ് ബന്ധോപദ്ധ്യായ, ഡിഎംകെ അംഗം ടി.ആർ ബാലു എന്നിവർക്കും മുൻനിര സീറ്റുകള്‍ നല്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമെ, അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, ശിവരാജ് സിംഗ് ചൗഹാൻ എന്നീ നേതാക്കള്‍ക്കാണ് ബിജെപിയില്‍ നിന്ന് മുൻ നിരയിലെ സീറ്റുകള്‍ കിട്ടിയത്. എച്ച്‌  ഡി കുമാരസ്വാമി, ലല്ലൻ സിംഗ്, ചിരാഗ് പസ്വാൻ, രാം മോഹൻ നായിഡു, ജിതൻ റാം മാഞ്ചി എന്നീ സഖ്യകക്ഷി നേതാക്കള്‍ക്കും മുൻ നിര ഇരിപ്പിടം നല്‍കി.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)