സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍; ഉടന്‍ ന

സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍; ഉടന്‍ നോട്ടീസ് നല്‍കും

c

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കും.

സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്‍ഷന്‍ ലഭ്യമായതെന്ന് പരിശോധിക്കും. ഇതിന് ശേഷം കര്‍ശന നടപടിയിലേക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. മുഴുവന്‍ പട്ടികയും കണ്ടാല്‍ ഞെട്ടുമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മസ്റ്ററിങ് ഉള്‍പ്പടെ കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്‍ഷന്‍ അനര്‍ഹരില്‍ എത്തിയത് സര്‍ക്കാരിനും നാണക്കേടാണ്. പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും. 

ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം 1458 പേരാണ് പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയിട്ടുള്ളത്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കും.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m


Comment As:

Comment (0)